Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 10:49 AM IST Updated On
date_range 1 Oct 2017 10:49 AM ISTവ്യാജ തൊഴിൽ രേഖ: ഉത്തർപ്രദേശ് സ്വദേശിയെ മാലിയിൽനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചയച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വ്യാജ തൊഴിൽ രേഖകൾ കാണിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലേക്ക് കടന്ന ഉത്തർപ്രദേശ് സ്വദേശിയെ മാലി വിമാനത്താവളത്തിൽ ഇറക്കാതെ തിരുവനന്തപുരത്തേക്ക് തിരിച്ചയച്ചു. ഉത്തർപ്രദേശ് സ്വദേശി മുന്നകുശവായാണ് തിരുവനന്തപുരത്തുനിന്ന് രാവിലെ ഒമ്പതിനുള്ള ശ്രീലങ്കൻ വിമാനത്തിൽ മാലിയിലേക്ക് കടന്നത്. മാലിയിൽ എത്തിയ ഇയാളുടെ എമിേഗ്രഷൻ രേഖകളും തൊഴിൽരേഖകളും പരിശോധിച്ചപ്പോൾ തൊഴിൽ രേഖകൾ വ്യാജമാെണന്ന് കണ്ടെത്തിയതിനെതുടർന്ന് അടുത്ത വിമാനത്തിൽതന്നെ തിരിച്ചയച്ചു. തിരുവനന്തപുരത്ത് എത്തിയ ഇയാളെ എമിേഗ്രഷൻ അധികൃതർ കൂടുതൽ ചോദ്യം ചെയ്തപ്പോൾ യു.പി സ്വദേശികളായ രണ്ടുപേർ 85000 രൂപ വാങ്ങി തൊഴിൽ വിസയെന്ന് പറഞ്ഞ് നൽകുകയായിരുന്നെന്ന് പറഞ്ഞു. എമിേഗ്രഷൻ അധികൃതർ ഇയാളെ വലിയതുറ പൊലീസിന് െെകമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story