Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോപ്പില്‍ഭാസി പുരസ്‌കാരം നടന്‍ ശ്രീനിവാസന്

text_fields
bookmark_border
തിരുവനന്തപുരം: തോപ്പില്‍ ഭാസി ഫൗണ്ടേഷ​െൻറ ഈ വര്‍ഷത്തെ . 33,333 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ എട്ടിന് വൈകീട്ട് നാലിന് പ്രസ്‌ക്ലബില്‍ നടക്കുന്ന തോപ്പില്‍ഭാസി അനുസ്മരണ ചടങ്ങില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. തോപ്പില്‍ഭാസിയുടെ നാടകങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടിയും അരങ്ങേറും. ഡിസംബര്‍ ഏഴിനു കായംകുളം കെ.പി.എ.സിയിലും അനുസ്മരണ പരിപാടി നടക്കും. വൈകീട്ട് നാലിനു കെ.പി.എ.സിയില്‍ നടക്കുന്ന ചടങ്ങില്‍ തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മണിയമ്മയെ ആദരിക്കും. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകവും അരങ്ങേറും. വാർത്തസമ്മേളനത്തില്‍ പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങളായ ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, സുകുമാരപിള്ള, സംഘാടക സമിതി ചെയര്‍മാന്‍ ഫ്രാന്‍സിസ് എന്നിവരും പങ്കെടുത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story