Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:26 AM GMT Updated On
date_range 2017-11-02T10:56:58+05:30കളിയും കാര്യവുമായി അലങ്കാരവള്ളങ്ങള്‍
text_fieldsകൊല്ലം: ജലോത്സവത്തിന് നിറപ്പകിട്ടേകി കലാരൂപങ്ങളും കളികളുമായി അലങ്കാരവള്ളങ്ങള്‍. നാടന്‍പാട്ടിനൊപ്പം ചുവടുവെക്കുന്ന കുരുന്നുകളും മുതിര്‍ന്നവരും ഉൾപ്പെടെ വ്യത്യസ്ത കാഴ്ചകളാണ് അലങ്കാരവള്ളങ്ങൾ കാണികൾക്ക് സമ്മാനിച്ചത്. കൊല്ലത്തിെൻറ പാരമ്പര്യത്തെ വിളിച്ചോതുന്നതായിരുന്നു പല കലാരൂപങ്ങളുടെയും തത്സമയ അവതരണം. ഉദ്ഘാടനം കഴിഞ്ഞതിന് തൊട്ടുപിന്നാലെ കളരിപ്പയറ്റും നാടന്‍ കലാരൂപങ്ങളും ഒന്നിനുപിറകെ ഒന്നായി അഷ്മുടിക്കായലില്‍ നിറഞ്ഞു. വള്ളംകളി മത്സരത്തിെൻറ ഇടവേളകളില്‍ പവലിയനിലിരിക്കുന്നവര്‍ക്ക് ആസ്വാദനമേകാനായിരുന്നു അലങ്കാരവള്ളങ്ങളുടെ ശ്രമം. ദുഷ്യന്തനും ശകുന്തളയും നൃത്താവിഷ്കാരവും നാടൻ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ സ്കൂൾ വിദ്യാർഥികളുടെ നാടൻപാട്ട്, നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം, തിരുവാതിര, കളരിപ്പയറ്റ്, മലിനമാർന്ന അഷ്ടമുടിക്കായലിെൻറ നേർസാക്ഷ്യാവതരണം തുടങ്ങി പത്തോളം അലങ്കാരവള്ളങ്ങളാണ് ഒാളപ്പരപ്പിൽ അണിനരന്നത്. നാടൻകലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ച കെ. ബിജു ക്യാപ്റ്റനായ ശ്രീ സപ്തവാഹിനി ബോട്ട് ക്ലബിെൻറ വള്ളത്തിനാണ് അലങ്കാരവള്ളങ്ങളിൽ ഒന്നാം സ്ഥാനം. കൈരളി ആർട്സ് പെരിങ്ങാലത്തിെൻറ എസ്. ശ്രീജിത്ത് ക്യാപ്റ്റനായ വള്ളത്തിനാണ് രണ്ടാം സ്ഥാനം. വന്ദേമാതരത്തിെൻറ അകമ്പടിയോടെ ഒരു മതസൗഹാർദ ഗാനചിത്രീകരണമാണ് ഇവർ അവതരിപ്പിച്ചത്.
Next Story