Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:26 AM GMT Updated On
date_range 2017-11-02T10:56:58+05:30കൂട്ടയോട്ടം സംഘടിപ്പിച്ചു
text_fieldsതിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ 'സുദൃഢം' പദ്ധതിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടയോട്ടം നടത്തി. കേരള പൊലീസ് ഓഫിസേഴ്സ് അസോ. സിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപടി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഫ്ലാഗ്ഓഫ് ചെയ്തു. സിറ്റി പൊലീസ് കമീഷനർ പി. പ്രകാശ്, ഡി.സി.പി ജയദേവ്, നടൻ മധുപാൽ, എസ്.പി കെ.ഇ. ബൈജു, അസോ. നേതാക്കളായ ഡി.കെ. പൃഥ്വിരാജ്, ടി.എസ്. ബൈജു, ദിനിൽ, സുനീഷ്കുമാർ, ബിനുകുമാർ, ആർ. അനിൽകുമാർ, സി. സുദർശനൻ, വൈ. സലിം, വി. മോഹനൻ എന്നിവർ നേതൃത്വം നൽകി. പൊലീസുകാരുടെ ആരോഗ്യ സംരക്ഷണത്തിന് മുന്തിയ പരിഗണന -ഡി.ജി.പി തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ പൊലീസ് സ്റ്റേഷനുകളിൽ എത്തി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ. പൊലീസ് അസോ. തിരുവനന്തപുരം റൂറൽ ജില്ല കമ്മിറ്റി കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജ്, വെഞ്ഞാറംമൂട് ശ്രീഗോകുലം മെഡിക്കൽ കോളജ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആരോഗ്യ സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.പി. ഷിബു അധ്യക്ഷത വഹിച്ചു. ഐ.ജി. മനോജ് എബ്രഹാം, റൂറൽ എസ്.പി പി. അശോക്കുമാർ, ഡോ. കെ.കെ. മനോജൻ, റിട്ട. എയർമാർഷൽ ഡോ. പി. മധുസൂദനൻ, ടി. ശ്യാംലാൽ, വി. ഷാജി, ടി.എസ്. ബൈജു, പി.ജി. അനിൽകുമാർ, കെ. മുരളീധരൻ, ആർ.സി. സെന്തിൽ, എസ്. ദിലീപ്, ജി. രിത്ബോസ് എന്നിവർ സംസാരിച്ചു. ആർ.കെ. ജ്യോതിഷ് സ്വാഗതവും ജി. കിഷോർകുമാർ നന്ദിയും പറഞ്ഞു.
Next Story