Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവന​ഭൂമിയുടെ പാട്ടവാടക...

വന​ഭൂമിയുടെ പാട്ടവാടക വർധിപ്പിക്കാൻ നടപടി തുടങ്ങി

text_fields
bookmark_border
കൊല്ലം: സംസ്ഥാനത്ത് വനമേഖലയിൽ വിവിധ ആവശ്യങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും പാട്ടത്തിന് നൽകിയ ഭൂമിയുടെ പാട്ടവാടക വർധിപ്പിക്കാൻ വനം വകുപ്പ് നടപടി തുടങ്ങി. പാട്ടവാടക വർധിപ്പിക്കണമെന്ന് അഡീഷനൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് ലാൻഡ് ആൻഡ് റിസോഴ്സസ്) സർക്കാറിനോട് അഭ്യർഥിച്ചിരുന്നു. വിവിധ ആവശ്യങ്ങൾക്ക് നൽകിയിട്ടുള്ള വനഭൂമിയുടെ പാട്ടവാടക ഒരു മാസത്തിനകം പുതുക്കി നിശ്ചയിച്ച് സർക്കാറിന് റിപ്പോർട്ട് നൽകാൻ കലക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ മേഖലക്കും വ്യക്തികൾക്കും പാട്ടത്തിന് നൽകിയ വനഭൂമിക്ക് പൊതുമേഖലയെക്കാൾ ഉയർന്ന പാട്ടവാടക നിശ്ചയിക്കും. ഇതിനായി 2009 ലെ കേരള ഗ്രാൻറ്സ് ആൻഡ് ലീസസ് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ശിപാർശ സമർപ്പിക്കാൻ വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും അഡീഷനൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. പാട്ടവാടക വർധിപ്പിക്കണമെന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ 93ാമത് റിപ്പോർട്ടിൽ ശിപാർശ നൽകിയിരുന്നു. പാട്ടവാടക നിലവിലുള്ള നിരക്കായ ഹെക്ടറിന് 1300രൂപ എന്നത് 10,000 രൂപയാക്കി ഉയർത്തണെമന്നാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (2014-16) റിപ്പോർട്ടിലെ ശിപാർശ. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story