Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലയാളോത്സവം

മലയാളോത്സവം

text_fields
bookmark_border
അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷ​െൻറ ആഭിമുഖ്യത്തിൽ നടത്തി. ആയൂർ ഗവ. ജവഹർ യു.പി.എസിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അനേഴ്സ് അധ്യക്ഷത വഹിച്ചു. കവയിത്രി രശ്മി രാജ് മലയാളോത്സവ സന്ദേശ പ്രഭാഷണം നടത്തി. കോ-ഓഡിനേറ്റർ എൻ.കെ. ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാധാമണി സുഗതൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. സഹീർ, അംഗങ്ങളായ കെ. ഷാജു, വിദ്യാബിജു, ജ്യോതി വിശ്വനാഥ്, കാഥികൻ അഞ്ചൽ ഗോപൻ, ഗായകൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. അധ്യാപകരായ അനിൽകുമാർ, കെ.കെ. പ്രസന്നകുമാർ, രതീഷ് എന്നിവർ നേതൃത്വം നൽകി. മത്സര വിജയികൾ: എൽ.പി. വിഭാഗം - ഒന്നാംസ്ഥാനം: വി.ആർ. അർച്ചന (ജി.എൽ.പി.എസ്, പെരുങ്ങള്ളൂർ. രണ്ടാംസ്ഥാനം: എ.എസ്. ആർച്ച (സ​െൻറ് ജോർജ് യു.പി.എസ്. ആയൂർ), മഹിമപ്രസാദ്‌ (ആർ.വി.എച്ച്.എസ്, വാളകം). യു.പി വിഭാഗം: ഒന്നാംസ്ഥാനം: -നന്മ മറിയം പ്രസാദ് (ജി.ജെ.യു.പി.എസ്, ആയൂർ) രണ്ടാംസ്ഥാനം: ജി. ആര്യ (ജി.ജെ.യു.പി.എസ് ആയൂർ), എസ്.എൽ. അശ്വതി (ജി.ജെ.എച്ച്.എസ്, ഇടമുളയ്ക്കൽ). എച്ച്.എസ് വിഭാഗം: ഒന്നാംസ്ഥാനം: അഭിരാമി, (ആർ.വി.എച്ച്.എസ്, വാളകം), രണ്ടാംസ്ഥാനം: എസ്. മുഹമ്മദ് ഹാരിസ് (ടി.എച്ച്.എസ്, തടിക്കാട്). ഹയർ സെക്കൻഡറി വിഭാഗം: എ.ആർ. ആതിര (എ.കെ.എം.എച്ച്.എസ് തടിക്കാട്), രണ്ടാംസ്ഥാനം: അമൽ ശശിധരൻ (ജി.ജെ.എച്ച്.എസ്.എസ്, ആയൂർ). കുടുംബ സംഗമം അഞ്ചൽ: പെൻഷനേഴ്സ് യൂനിയൻ അലയമൺ യൂനിറ്റ് കുടുംബ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. ഹംസ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഇ.കെ. ദേവസ്യ അധ്യക്ഷത വഹിച്ചു. ആർ. കുഞ്ഞുകൃഷ്ണൻ നായർ, രവീന്ദ്രനാഥ്, ജി. കറിയാച്ചൻ, സരോജനിയമ്മ, വിജയകുമാരിയമ്മ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story