Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:50 AM IST Updated On
date_range 2 Nov 2017 10:50 AM ISTഅനുഷ്ഠാനകലകൾ പരിരക്ഷിക്കും ^മന്ത്രി എ.കെ. ബാലൻ
text_fieldsbookmark_border
അനുഷ്ഠാനകലകൾ പരിരക്ഷിക്കും -മന്ത്രി എ.കെ. ബാലൻ പത്തനാപുരം: പരമ്പരാഗത കലാകാരന്മാരെ അറിയാതെപോകുന്ന അവസ്ഥ ഒഴിവാക്കി അനുഷ്ഠാന കലകൾ പരിരക്ഷിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. ഗദ്ദിക നാടന്‍കലാമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉൽപന്നങ്ങളുടെ വിറ്റുവരവിലൂടെ 37 ലക്ഷം രൂപ ലഭിച്ച പത്തനാപുരത്ത് ഗദ്ദിക വിജയം കൈവരിച്ചതില്‍ ഏറെ സന്തോഷമുെണ്ടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പട്ടികജാതിവര്‍ഗ വികസന വകുപ്പ്, കിര്‍ത്താഡ്സ് എന്നിവ സംയുക്തമായിട്ടാണ് 10 ദിവസം നീണ്ട പരിപാടി സംഘടിപ്പിച്ചത്. കെ.ബി. ഗണേഷ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. സജീഷ്, പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് മുഹമ്മദ്, പട്ടികജാതി വികസന വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ എം.എന്‍. ദിവാകരന്‍, ജില്ല ഓഫിസര്‍ എം. നജീം, പഞ്ചായത്ത് അംഗങ്ങളായ െഷയ്ക് പരീത്, ഷൗബീല ഷാജഹാൻ, റാജിഫ, നസീമ ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story