Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:20 AM GMT Updated On
date_range 2017-11-02T10:50:58+05:30കേരളപ്പിറവി ദിനം ആഘോഷിച്ചു
text_fieldsപോത്തൻകോട്: സഹോദയയുടെ (കാപിറ്റൽ ഡിസ്ട്രിക്ട്) ആഭിമുഖ്യത്തിൽ ശാന്തിഗിരി വിദ്യാഭവൻ സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുജാത ഉദ്ഘാടനം ചെയ്തു. പ്രൻസിപ്പൽ സ്വാമി പ്രണവശുദ്ധൻ ജ്ഞാനതപസ്വി, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലൻ നായർ, പോത്തൻകോട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി, സഹോദയ ട്രഷറർ രാജ്മോഹൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ബാലമുരളി, സഹീറത്ത് ബീവി, എസ്. സുധർമിണി തുടങ്ങിയവർ സംബന്ധിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി പോത്തൻകോട് മുതൽ കോലിയക്കോട് വരെ പാതയുടെ ഇരുവശങ്ങളിലും 1001 ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
Next Story