Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:50 AM IST Updated On
date_range 2 Nov 2017 10:50 AM ISTകേരളം ഭരിക്കുന്നത് തീവ്രവാദികൾക്കും അഴിമതിക്കാർക്കും കുട പിടിക്കുന്ന സർക്കാർ ^കുമ്മനം
text_fieldsbookmark_border
കേരളം ഭരിക്കുന്നത് തീവ്രവാദികൾക്കും അഴിമതിക്കാർക്കും കുട പിടിക്കുന്ന സർക്കാർ -കുമ്മനം തിരുവനന്തപുരം: തീവ്രവാദികൾക്കും അഴിമതിക്കാർക്കും കുട പിടിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആേരാപിച്ചു. രണ്ടു പരസ്യ വെല്ലുവിളികൾ കേട്ടാണ് കേരളം പിറന്നാൾ ദിനം ആചരിക്കുന്നത്. കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന് പോപുലർ ഫ്രണ്ട് നേതാവും സർക്കാർ ഭൂമി ഇനിയും ൈകയേറുമെന്ന് മന്ത്രിയും. 60 വർഷത്തെ ഇടത് വലത് ഭരണത്തിനുശേഷം കേരളം എവിടെയെത്തിനിൽക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ രണ്ട് വെല്ലുവിളികളും. സാമൂഹിക വിരുദ്ധർക്കും നിയമലംഘകർക്കും ആരെ വേണമെങ്കിലും വെല്ലുവിളിക്കാം. എന്നാൽ, ആ വെല്ലുവിളികളോട് ഭരണാധികാരികൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. മലയാളികളുടെ ദൗർഭാഗ്യം എന്ന് പറയട്ടെ ഈ രണ്ട് വെല്ലുവിളികളോടും മൗനം പാലിക്കുകയാണ് കേരളത്തിലെ ഭരണാധികാരികളെന്ന് തെൻറ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story