Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 4:59 AM GMT Updated On
date_range 2017-11-02T10:29:59+05:30അഞ്ച് ഉദ്യോഗസ്ഥർക്ക് പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം
text_fieldsതിരുവനന്തപുരം: ഡോ. ഉഷ ടൈറ്റസ്, കെ.ആര്‍. ജ്യോതിലാല്‍, പുനീത് കുമാര്‍, ഡോ. ദേവേന്ദ്രകുമാര്‍ ദൊഡാവത്ത്, ഡോ. രാജന്‍ ഖോബ്രാഗഡെ എന്നിവരെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. 1993 ഐ.എ.എസ് ബാച്ചുകാരാണിവർ. ഒഴിവുവരുന്ന മുറക്ക് ഇവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിയമനംനല്‍കും. പൊതു-ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് ഉഷ ടെറ്റസ്. ജ്യോതിലാൽ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറിയും. പുനീത്കുമാർ ഡൽഹിയില അഡീഷനൽ െറസിഡൻറ് കമീഷണറാണ്. ഡോ. രാജൻ ടോബ്രഗഡെ സംസ്ഥാന വാണിജ്യ നികുതി കമീഷണറാണ്.
Next Story