Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:29 AM IST Updated On
date_range 2 Nov 2017 10:29 AM ISTപ്രവാസികള്‍ക്ക് പിന്നാക്ക വികസന കോർപറേഷെൻറ റീ-ടേണ്‍ വായ്പ പദ്ധതി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് നോര്‍ക്ക റൂട്ട്സിെൻറ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികള്‍ക്ക് റീ-ടേണ്‍ വായ്പ നൽകുമെന്ന് മന്ത്രി എ.കെ. ബാലൻ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പരമാവധി വായ്പ 20 ലക്ഷം രൂപയാണ്. പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയ, മറ്റ് പിന്നാക്ക വിഭാഗത്തിലും (ഒ.ബി.സി) മതന്യൂനപക്ഷ വിഭാഗത്തിലുമുള്ള 18നും 65നും മധ്യേ പ്രായമുള്ള സംരംഭകര്‍ക്കാണ് വായ്പ അനുവദിക്കുക. പദ്ധതി അടങ്കലിെൻറ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപയും വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗക്കാര്‍ക്ക് അഞ്ചുലക്ഷം രൂപ വരെ ആറ് ശതമാനം പലിശക്ക് വായ്പ ലഭിക്കും. അഞ്ച് ലക്ഷത്തിന് മുകളില്‍ ഏഴ് ശതമാനമാണ് പലിശ. ഇതേ വരുമാനപരിധിയില്‍ വരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശക്ക് ലഭിക്കും. ആറ് ലക്ഷം രൂപ വരെ വരുമാനമുള്ള ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ആറ് ശതമാനം നിരക്കിലും പുരുഷന്മാര്ക്ക് എട്ട് ശതമാനം നിരക്കിലും വായ്പ അനുവദിക്കുന്ന പദ്ധതിയുമുണ്ട്. പദ്ധതി അടങ്കലിെൻറ 15 ശതമാനം വരെ മൂലധന സബ്സിഡിയായി നോര്‍ക്ക റൂട്ട്സ് അനുവദിക്കും. പരമാവധി സബ്സിഡി തുക മൂന്നുലക്ഷം രൂപയാണ്. നാലുവര്‍ഷം വരെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സബ്സിഡി ലഭിക്കു. വായ്പ തിരിച്ചടവിെൻറ ആദ്യ നാലു വര്‍ഷങ്ങളില്‍ മൂന്ന് ശതമാനം നിരക്കില്‍ പലിശ സബ്സിഡിയും അനുവദിക്കും. വായ്പ ഗഡുക്കള്‍ മുടക്കമില്ലാതെ നിശ്ചിത തീയതിക്കു മുമ്പ് അടയ്ക്കുന്ന സംരംഭകര്‍ക്ക് പലിശയിനത്തില്‍ മൊത്തം തിരിച്ചടച്ച തുകയുടെ അഞ്ച് ശതമാനം ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി കോര്പറേഷന് അനുവദിക്കും. അഞ്ച് വര്‍ഷ കാലാവധിക്ക് 20 ലക്ഷം രൂപ വായ്പ എടുക്കുന്ന പ്രവാസി 17 ലക്ഷം മുതലും ഒന്നരലക്ഷം രൂപ പലിശയും ചേര്‍ത്ത് 18.50 ലക്ഷം രൂപ തിരിച്ചടച്ചാല്‍ മതി. വായ്പ ലഭിക്കുന്നതിന് പ്രവാസികള്‍ നോര്‍ക്ക റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനുള്ള അപേക്ഷ ഇൗമാസം നവംബര്‍ 10 മുതല്‍ ലഭിക്കും. നോര്‍ക്ക റൂട്ട്സില്നിന്നുള്ള ശിപാര്‍ശക്കത്തുമായി കോര്‍പറേഷെൻറ ജില്ല, ഉപജില്ല ഓഫിസുകളെ സമീപിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story