Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:29 AM IST Updated On
date_range 2 Nov 2017 10:29 AM ISTവോളിബാൾ അസോസിയേഷെൻറ അംഗീകാരം റദ്ദാക്കി
text_fieldsbookmark_border
* ചെസ്, കബഡി അസോസിയേഷനുകൾെക്കതിരെയും നടപടി തിരുവനന്തപുരം: സംസ്ഥാന . കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തീരുമാനം ഉടനടി ദേശീയ ഫെഡറേഷനെ അറിയിക്കുമെന്ന് സ്പോർട്സ് കൗൺസിൽ ചെയർമാൻ ടി.പി. ദാസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന കായികനിയമത്തിലെ വ്യവസ്ഥകൾ ലംഘിെച്ചന്ന് അന്വേഷണത്തിൽ ബോധ്യെപ്പടുകയും തിരുത്താൻ അവസരം നൽകിയിട്ടും അതിന് തയാറാകാതെവരികയും ചെയ്ത സാഹചര്യത്തിലാണ് അംഗീകാരം റദ്ദാക്കിയത്. പി.സി. ചാർളി പ്രസിഡൻറും നാലകത്ത് ബഷീർ സെക്രട്ടറിയുമായ ഭരണസമിതിയാണ് സംസ്ഥാന വോളിബാൾ അസോസിയേഷൻ ഭരിക്കുന്നത്. കായികനിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുെന്നന്ന പരാതിയെ തുടർന്ന് അസോസിയേഷനെ സ്പോർട്സ് കൗൺസിൽ നേരെത്തതന്നെ സസ്െപൻഡ് ചെയ്തിരുന്നു. സ്പോർട്സ് കൗൺസിൽ നടത്തിയ പരിശോധനയിൽ അസോസിയേഷെൻറ ബഹുഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും മിക്ക ജില്ല ഭാരവാഹികളും 12 വർഷത്തിലേറെ തുടർച്ചയായി ഒരേപദവിയിൽ തുടരുന്നതായി കണ്ടെത്തി. അസോസിയേഷെൻറ സംസ്ഥാന, ജില്ല സെക്രട്ടറിമാർ വോളിബാൾ കളിക്കാർ ആയിരിക്കണമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ഇതും പാലിക്കപ്പെട്ടില്ല. അംഗീകാരം റദ്ദാക്കാൻ തീരുമാനിച്ചതോടെ അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് വിലയില്ലാതാകും. നടപടി വിവരം അറിയിക്കുന്നതിനനുസരിച്ച് പകരം സംവിധാനം ഒരുക്കേണ്ടത് ദേശീയ വോളിബാൾ ഫെഡറേഷനാണെന്നും ടി.പി. ദാസൻ വ്യക്തമാക്കി. ഇതോടൊപ്പം സംസ്ഥാന ചെസ് അസോസിയേഷനെ സസ്പെൻഡ് ചെയ്യാനും സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷെൻറ സെക്രട്ടറി കൂടിയാലോചന കൂടാതെയാണ് കാര്യങ്ങൾ നടത്തുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കബഡി അസോസിയേഷനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യും. കളിക്കാരെ തെരഞ്ഞെടുക്കുന്നതിൽ ധാരാളം അപാകതകൾ വരുത്തുന്നെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ജനറൽ ബോഡി വിളിച്ചുചേർത്ത് കബഡി അസോസിയേഷെനതിരായ ആക്ഷേപങ്ങൾ ചർച്ചചെയ്യും. വുഷു അസോസിയേഷനിലെ പ്രശ്നങ്ങൾ സംസ്ഥാന ജനറൽ ബോഡി വിളിച്ചുചേർത്ത് പരിഹരിക്കും. തെരഞ്ഞെടുപ്പ് നടത്തി അസോസിയേഷന് പുതിയ ഭാരവാഹികളെയും കണ്ടെത്തും. റോളർ സ്േകറ്റിങ്, സൈക്കിൾ പോളോ, ബോക്സിങ് അസോസിയേഷനുകൾക്കെതിരായ പരാതികളും സ്പോർട്സ് കൗൺസിൽ പരിശോധിക്കും. ഫിഫ ലോകകപ്പ് മത്സരത്തിന് ഏഴുലക്ഷം രൂപ നൽകി പി.ആർ ഏജൻസിയെ സ്പോർട്സ് കൗൺസിൽ നിയമിച്ചിരുെന്നന്നും ഏജൻസിയുടെ പ്രവർത്തനം ഫലപ്രദമായിരുെന്നന്നും പ്രസിഡൻറ് ടി.പി. ദാസൻ വ്യക്തമാക്കി. കൗൺസിൽ വൈസ്-ചെയർമാൻ മേഴ്സിക്കുട്ടൻ, സെക്രട്ടറി സൻജയൻ കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story