Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:20 AM GMT Updated On
date_range 1 Nov 2017 5:20 AM GMTറേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരത്തിേലക്ക്
text_fieldsbookmark_border
കൊല്ലം: നവംബർ ഒന്നുമുതൽ ഇൻഡൻറ് സമർപ്പിക്കാതെ സ്റ്റോക്കെടുപ്പ് ബഹിഷ്കരിച്ച് നവംബർ ആറുമുതൽ നടത്തുന്ന അനിശ്ചിതകാല കടയടപ്പ് സമരത്തിെൻറ ഭാഗമായി ജില്ലയിലെ മുഴുവൻ റേഷൻകടകളും അടച്ചിടാൻ സംയുക്ത സമരസമിതി യോഗം തീരുമാനിച്ചു. ബി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ.എ. റഹീം, സത്യശീലൻപിള്ള, കെ.ബി. ബിജു, പറക്കുളം സലാം, കെ. പ്രമോദ്, തൃക്കണ്ണമംഗൽ ജോയ്ക്കുട്ടി, സിനികുമാർ, ലാലു കെ. ഉമ്മൻ, സദാശിവൻപിള്ള എന്നിവർ സംസാരിച്ചു. ഇൻറർ സ്കൂൾ കലോത്സവം കൊല്ലം: കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ ജില്ലകളിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ കോഒാഡിനേഷനായ വേണാട് സഹോദയ കോംപ്ലക്സിെൻറ ആഭിമുഖ്യത്തിൽ ഇൻറർ സ്കൂൾ കലോത്സവങ്ങൾ കരിക്കോട് ടി.കെ.എം സെൻറിനറി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. സമാപനസമ്മേളനം നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കെ.എം ട്രസ്റ്റ് പ്രസിഡൻറ് ഷഹാൽ ഹസൻ മുസ്ലിയാർ, ഡോ. വി. ജയകുമാർ, കെ.കെ. ഷാജഹാൻ, ഡോ. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. 812 പോയേൻറാെട ശബരിഗിരി റസിഡൻഷ്യൽ സ്കൂൾ ഒന്നാംസ്ഥാനവും 787 പോയേൻറാടെ കാവനാട് ലേക്േഫാർഡ് സ്കൂൾ രണ്ടാം സ്ഥാനവും 759 പോയേൻറാടെ പട്ടം ആര്യ സെൻട്രൽ സ്കൂൾ മൂന്നാംസ്ഥാനവും നേടി. ട്രോഫികളും സമ്മാനങ്ങളും നടി സോനാ നായർ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story