Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:20 AM GMT Updated On
date_range 2017-11-01T10:50:58+05:30മേഴ്സിക്കുട്ടിയമ്മക്കെതിരെ വിമർശന ശരങ്ങളുമായി ഷിബു ബേബിജോൺ
text_fieldsചവറ: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ വിമർശന ശരങ്ങളുമായി മുൻ മന്ത്രി ഷിബു ബേബിജോൺ . കെ.എം.എം.എൽ എം.എസ് പ്ലാൻറിലെ പാലം തകർന്ന് ദുരന്തം ഉണ്ടായതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമികാന്വേഷണം പോലും നടത്താതെ മന്ത്രി എന്നനിലയിൽ ജെ. മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത് ജനപ്രതിനിധിക്ക് ചേർന്ന നടപടിയല്ലെന്ന് ഷിബു അഭിപ്രായപ്പെട്ടു. മാനേജ്മെൻറിനെ ന്യായീകരിച്ച് സംസാരിച്ചത് ഉചിതമായില്ല. എവിടെെയങ്കിലും അപകടം നടന്നാൽ ആദ്യം അതിനെപ്പറ്റി അന്വേഷണം നടത്തുകയാണ് വേണ്ടത്. എന്നാൽ, മേഴ്സിക്കുട്ടിയമ്മ ആരെയോ സംരക്ഷിക്കാൻ വേണ്ടി അപക്വമായ പ്രസ്തവാനകൾ നടത്തുന്നു. എൽ.ഡി.എഫ് നേതാക്കളും സത്യം മനസ്സിലാക്കാതെയാണ് പ്രതികരിക്കുന്നത്. ജനങ്ങളുടെ പക്ഷത്ത് നിൽക്കേണ്ട ജനപ്രതിനിധികൾ ഇങ്ങനെ സംസാരിക്കുന്നത് അവരോട് കാണിക്കുന്ന അവഹേളനമാണ്. കമ്പനി മാനേജ്മെൻറിെൻറ സംരക്ഷകയായ ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരെയും നടപടി എടുക്കണമെന്നും ഷിബു ബേബിജോൺ ആവശ്യപ്പെട്ടു. ചങ്ങാടം നൽകാത്തത് കമ്പനിയുടെ അനാസ്ഥ -വി.എം. സുധീരൻ ചവറ: ചങ്ങാടം നൽകാത്തത് കമ്പനി അധികൃതരുടെ അനാസ്ഥയാെണന്നും അതുമൂലമാണ് പാലം തകരാൻ കാരണമായതെന്നും വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. കെ.എം.എം.എൽ എം.എസ് പ്ലാൻറും പാലം തകർന്ന് മരിച്ചവരുടെ വീടുകളും സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തിെൻറ ജീർണാവസ്ഥ മനസ്സിലാക്കിയ അധികൃതർക്ക് എം.എസ് പ്ലാൻറിലെ അപകടം ഒഴിവാക്കാമായിരുന്നതാണ്. സമരം ചെയ്ത് കഴിഞ്ഞ തൊഴിലാളികൾക്ക് ഇക്കരെ ഇറങ്ങാനായി ചങ്ങാടം നൽകിയിരുെന്നങ്കിൽ ഒരു ദുരന്തം ഒഴിവാകുമായിരുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ കമ്പനി ഏറ്റെടുത്ത് ആശ്രിത നിയമനം നൽകണം. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സ ചെലവും ധനസഹായവും സർക്കാർ നൽകണം. തുരുമ്പു പിടിച്ച പാലം കാലാകാലങ്ങളിൽ നവീകരണം നടത്താത്ത കമ്പനി അധികൃതർ ഈ അപകടത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കണെമന്നും സുധീരൻ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് നേതാക്കളായ ചവറ അരവി, കോലത്ത് വേണുഗോപാൽ, സന്തോഷ് തുപ്പാശ്ശേരി, മാമൂലയിൽ സേതുക്കുട്ടൻ എന്നിവരും ഉണ്ടായിരുന്നു.
Next Story