Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:50 AM IST Updated On
date_range 1 Nov 2017 10:50 AM ISTപിറന്നാൾ ദിനത്തിൽ ഭിന്നശേഷിക്കാർക്കുവേണ്ടി ഉപവസിച്ച് ഉമ്മൻ ചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: പിറന്നാൾ ദിനത്തിലും ആഘോഷ പകിെട്ടാന്നുമില്ലാതെ സെക്രേട്ടറിയറ്റ് നടയിൽ ഉപവാസമിരുന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളോട് സർക്കാർ കൈെക്കാള്ളുന്ന നിഷേധ നിലപാടിൽ പ്രതിഷേധിച്ചാണ് 74ാം പിറന്നാൾ ദിനം ഉമ്മൻ ചാണ്ടി ചെലവഴിച്ചത്. രണ്ടര മണിക്കൂർ സെക്രേട്ടറിയറ്റ് നടയിൽ ഉപവസിക്കുേമ്പാഴും ഉദ്ഘാടകനായ വിശിഷ്ടാതിഥിയുടെ പിറന്നാൾ പലരും അറിഞ്ഞില്ല. നിർധന കാൻസർ രോഗികൾ താമസിക്കുന്ന ഉള്ളൂരിലെ കാരുണ്യനിലയത്തിൽ ഭാര്യയോടൊപ്പമെത്തി അവിടത്തെ ചാപ്പലിൽ പ്രാർഥനയും കഴിഞ്ഞ ശേഷമാണ് സെക്രേട്ടറിയറ്റ് നടയിലെത്തിയത്. മുൻ കേന്ദ്രമന്ത്രി വയലാർ രവി, ഡോ. ശശി തരൂർ എം.പി തുടങ്ങിയവർ ആശംസ അറിയിച്ചു. പിറന്നാൾ ആഘോഷിക്കുന്ന പതിവ് ഉമ്മൻ ചാണ്ടിക്ക് പണ്ടേയില്ല. തിരക്കുകൾക്കുശേഷം നാലരക്കാണ് ഉമ്മൻ ചാണ്ടി ഉച്ചഭക്ഷണം കഴിച്ചത്. ആർ.സി.സിയിൽ ചികിത്സ വേണ്ടിവരുന്ന നാലു രോഗികൾ സഹായത്തിനായി രാവിലെ വീട്ടിൽ എത്തിയിരുന്നു. ഇവർക്ക് സഹായം ലഭിക്കാൻ ഏർപ്പാടുകൾ ചെയ്തു. മുഖ്യമന്ത്രിയായിരുന്നപ്പോൾ വീട് വെക്കാൻ സഹായം നൽകിയവർ പൂർത്തിയായില്ലെന്ന പരാതിയുമായി എത്തിയിരുന്നു. ഇവർക്ക് വീട് പൂർത്തിയാക്കാൻ സുഹൃത്ത് വഴി സാമ്പത്തിക സഹായത്തിനും ഏർപ്പാട് ചെയ്തു. 'ഇനിയെങ്കിലും അൽപം കരുണ കാണിച്ചുകൂടേ, ഞങ്ങളും മനുഷ്യരല്ലേ' എന്ന തലക്കെട്ടിൽ നടന്ന ഉപവാസത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള ഭിന്നശേഷി കുട്ടികളും രക്ഷാകർത്താക്കളും അധ്യാപക-ജീവനക്കാരും പെങ്കടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന മുഴുവൻ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം, ജീവനക്കാർക്കും അധ്യാപകർക്കും തുല്യവേതനം, സ്കോളർഷിപ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സ്പെഷൽ സ്കൂൾ മേഖലയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മ സേക്രഡിെൻറ ആഭിമുഖ്യത്തിലായിരുന്നു ഉപവാസം. മാനസിക വെല്ലുവിളി നേരിടുന്നവരുെട ഉന്നമനം ലക്ഷ്യമിട്ട് നിയമിച്ച ഡോ. എം.കെ. ജയരാജൻ കമീഷൻ റിപ്പോർട്ടിൽ നടപടിയുണ്ടാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ താൻ മുൻകൈയെടുത്താണ് കമീഷനെ നിയമിച്ചത്. റിപ്പോർട്ട് സമർപ്പിെച്ചന്നല്ലാതെ തുടർനടപടിയെടുക്കാൻ മാറിവന്ന സർക്കാറിന് കഴിയുന്നില്ല. 33 സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാനുള്ള യു.ഡി.എഫ് മന്ത്രിസഭ തീരുമാനത്തിനും തുടർനടപടിയുണ്ടായില്ല. തികച്ചും ന്യായമായ സമരമായ ഇൗ സമരം കണ്ടില്ലെന്നുനടിക്കാൻ കഴിയില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. രാവിലെ 10.30 മുതൽ ഒരു മണിവരെ അദ്ദേഹവും ഉപവാസത്തിൽ പങ്കാളിയായി. ഫാ. റോയി മാത്യു കണ്ണഞ്ചി അധ്യക്ഷത വഹിച്ചു. ഫാ. റോയി മാത്യു വടക്കേൽ, ഫിലിപ് സൈമൺ, രാജൻ കൈപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story