Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:20 AM GMT Updated On
date_range 2017-11-01T10:50:58+05:30നൊമ്പരത്തിൽ പിടഞ്ഞ് നാട്; അപകടത്തിൽ പൊലിഞ്ഞവർക്ക് കണ്ണീരാഞ്ജലി
text_fieldsചവറ: ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവർ അപ്രതീക്ഷിത അപകടത്തിൽ ജീവൻ വെടിഞ്ഞതിെൻറ നൊമ്പരവും സങ്കടവും വിട്ടൊഴിയാത്ത ചവറയിൽ, കണ്ണീർ നനവോടെയാണ് കമ്പനി ജീവനക്കാരായ സ്ത്രീകൾക്ക് നാട് അേന്ത്യാപചാരം അർപ്പിച്ചത്. കെ.എം.എം.എൽ എം.എസ് പ്ലാൻറിൽ ഇരുമ്പു പാലം തകർന്ന് വീണ് പന്മന കൊല്ലക കൈരളിയിൽ ശ്യാമളാദേവി, പന്മന മേക്കാട് സ്വദേശികളായ ജി.ജി. വിൻ വില്ലയിൽ അന്നമ്മ, ഫിലോമിന മന്ദിരത്തിൽ എയ്ഞ്ചലീന എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ശ്യാമളദേവി മരിച്ചത്. മറ്റു രണ്ടുപേരെയും തകർന്ന പാലം ഉയർത്തുന്നതിനിടയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പരിക്കേറ്റ 45 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ദുഃഖം തളംകെട്ടി നിന്ന അന്തരീക്ഷത്തിൽ പോസ്റ്റ്േമാർട്ടത്തിന് ശേഷം രാവിലെ 10.30 ഓടെ ശ്യാമളദേവിയുടെ മൃതദേഹമാണ് കെ.എം.എം.എല്ലിലേക്ക് ആദ്യം എത്തിയത്. 11.50 ഓടെ അന്നമ്മയുടെയും എയ്ഞ്ചലീനയുടെയും മൃതദേഹങ്ങളും എത്തി. അടക്കിപ്പിടിച്ച നിലവിളികൾക്കിടയിൽ മൃതദേഹം വഹിച്ചുള്ള വാഹനങ്ങൾ കമ്പനിക്കുള്ളിലെത്തിയതോടെ അതുവരെ വിതുമ്പി നിന്നവരുടെ നൊമ്പരങ്ങൾ നിലവിളിയായി. നിറകണ്ണുകളോടെയാണ് കമ്പനി ജീവനക്കാരും നാട്ടുകാരും മൂവർക്കും അേന്ത്യാപചാരം അർപ്പിച്ചത്. പിന്നീട് പൊതുദർശനത്തിനു െവച്ച കെ.എം.എം.എൽ എം.എസ് പ്ലാൻറിന് മുന്നിലും വൻ ജനാവലിയാണ് എത്തിയത്. തുടർന്ന് വീടുകളിലേക്ക് കൊണ്ടുപോയി. കണ്ണീരിെൻറ നനവ് പടർന്ന അന്തരീക്ഷത്തിലേക്ക് ചേതനയറ്റ ശരീരങ്ങളുമായി വരുന്ന വാഹനത്തിെൻറ ശബ്ദത്തെക്കാൾ ഉച്ചത്തിലായിരുന്നു നിലവിളികളുയർന്നത്. വീടിെൻറ തുണയായ പ്രിയപ്പെട്ടവരുടെ വേർപാട് അത്ര മാത്രം താങ്ങാനാകാത്തതായിരുന്നു. രണ്ട് പെൺമക്കളെ വിവാഹം ചെയ്തയച്ചതോടെ ഒറ്റക്ക് താമസിച്ചുവരുകയായിരുന്നു ശ്യാമളദേവി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. ഭർത്താവും ഏക മകനും നഷ്ടപ്പെട്ടിട്ടും തളരാത്ത മനസ്സോടെ ജീവിച്ച എയ്ഞ്ചലീനയുടെ വീട്ടിലാകട്ടെ സർവതും നഷ്ടപ്പെട്ട മകൾ ടെസിയുടെ നിലവിളി കണ്ട് നിന്നവരെ ഈറനണിയിച്ചു. പിതാവിനും സഹോദരനും പിന്നാലെ മാതാവ് കൂടി പോയതോടെ തീർത്തും അനാഥയായ ടെസിയെ ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയിലായിലായിരുന്നു നാട്ടുകാരും. അമ്മയിനിയില്ല എന്ന സത്യം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് അന്നമ്മയെ മക്കളായ ഗോഡ്വിനും ഗ്ലാഡ്വിനും ഒരു നോക്ക് കണ്ടത്. ഇരുവരുടെയും നിലവിളി കണ്ടുനിന്നവരെ പോലും കണ്ണീരിലാഴ്ത്തി. ചവറ മുഴുവൻ മേക്കാട് എന്ന ഗ്രാമത്തിെൻറ സങ്കടങ്ങൾ ഏറ്റു വാങ്ങാൻ എത്തിയിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോവിൽതോട്ടം സെൻറ് ആൻഡ്രൂസ് ദേവാലയത്തിലാണ് ഇരുവരുടെയും സംസ്കാരം നടന്നത്. മന്ത്രിമാരായ എ.സി. മൊയ്തീൻ, കെ. രാജു, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എൻ. വിജയൻപിള്ള എം.എൽ.എ, വി.എം. സുധീരൻ, ഷിബു ബേബിജോൺ, കെ.എൻ. ബാലഗോപാൽ, കെ.സി. രാജൻ, എൻ. അനിരുദ്ധൻ എന്നിവർ മരിച്ചവരുടെ വീടുകളിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു.
Next Story