Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുമരാമത്ത്...

പൊതുമരാമത്ത് മന്ത്രിയെ ഇന്ന്​ വിളിക്കാം

text_fields
bookmark_border
തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകൾ, കെട്ടിടങ്ങൾ എന്നിവ സംബന്ധിച്ച് മന്ത്രി ജി. സുധാകരനോട് പരാതിപ്പെടാൻ ബുധനാഴ്ച പൊതുജനങ്ങൾക്ക് അവസരം. ഉച്ചക്കുശേഷം 3.30 മുതൽ 4.30 വരെ 18004257771 നമ്പറിലേക്ക് ടോൾഫ്രീ ആയി വിളിക്കാം. കവടിയാർ കെ.എസ്.ടി.പി ഓഫിസിൽ മന്ത്രി പരാതികൾ കേൾക്കും. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട് 7.30 വരെ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനുള്ള സംവിധാനം നിലവിലുണ്ട്. എല്ലാമാസവും ആദ്യത്തെ ബുധനാഴ്ചയെന്ന നിലക്കാണ് മന്ത്രി നേരിട്ട് ഫോണിലൂടെ പരാതികേൾക്കുന്നത്. പരാതി കേട്ടശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതിക്കാരനെ വിളിച്ച് പരിഹാരം അറിയിക്കുന്ന തരത്തിലാണ് സംവിധാനം.
Show Full Article
TAGS:LOCAL NEWS 
Next Story