Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:17 AM GMT Updated On
date_range 1 Nov 2017 5:17 AM GMTസംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: കോട്ടയം ചാമ്പ്യൻമാർ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻമാരായി.172 പോയൻറുമായാണ് കോട്ടയം കിരീടം ചൂടിയത്.152 പോയൻറ് നേടിയ എറണാകുളം രണ്ടാം സ്ഥാനത്തും 98 പോയൻറുമായി തിരുവനന്തപുരം മൂന്നാമതുമെത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിജയികൾക്കുള്ള ട്രോഫി കൈമാറി. ചടങ്ങിൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് എസ്.ആർ.ഡി പ്രസാദിനെ ആദരിച്ചു. എ.ഡി.ജി.പി മിഥുൻ അഗർവാൾ, ഡി.കെ. മുരളി എം.എൽ.എ, എസ്.കെ.എ.കെ സെക്രട്ടറി ബൈജു വർഗീസ്, ടെക്നിക്കൽ ഡയറക്ടർ കെ.പി. സുരേഷ്, എം. ജയകുമാർ ആട്ടുകാൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story