Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:47 AM IST Updated On
date_range 1 Nov 2017 10:47 AM IST'നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം രാജ്യം സാമ്പത്തികമായി പരാജയപ്പെട്ടു' (ചിത്രം)
text_fieldsbookmark_border
കരുനാഗപ്പള്ളി: നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയതോടെ രാജ്യം സാമ്പത്തികമായി പരാജയപ്പെെട്ടന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ. ഇൗ സന്ദര്‍ഭത്തിലാണ് ഇന്ദിര ഗാന്ധിയുടെയും മന്മോഹന്സിങ്ങിെൻറയും സാമ്പത്തിക പരിഷ്‌കരണനേട്ടം വിലയിരുത്തപ്പെടേണ്ടത്. കരുനാഗപ്പള്ളി മണ്ഡലം 135-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിര ഗാന്ധി ജന്മശതാബ്്ദി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് പി. പ്രസന്നന്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് കെ.ജി. രവി മുഖ്യപ്രഭാഷണം നടത്തി. എം.ബി.ബി.എസ് പരീക്ഷയിൽ വിജയം നേടിയ തുപ്പാശ്ശേരില്‍ അമ്മു ദിലീപിനെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആര്‍. മഹേഷ് അവാര്‍ഡുകള്‍ നല്‍കി. നിർധനരോഗികള്‍ക്കുള്ള ചികിത്സ സഹായവിതരണം എം. അന്‍സാറും മുതിര്‍ന്ന കോണ്‍ഗ്രസുകാരെ ആദരിക്കൽ ആര്‍. രാജശേഖരനും നിർവഹിച്ചു. തൊടിയൂര്‍ രാമചന്ദ്രന്‍, എന്‍. അജയകുമാര്‍, കെ.കെ. സുനില്‍കുമാര്‍, എച്ച്. സലീം, മുനമ്പത്ത് വഹാബ്, ടി.പി. സലിംകുമാര്‍, എം.കെ. വിജയഭാനു, ബിന്ദുജയന്‍, ലക്ഷ്മി മോഹന്‍, ബോബൻ ജി. നാഥ്, ബി. ഉണ്ണികൃഷ്ണന്‍, ബി. മോഹന്‍ദാസ് എന്നിവർ സംസാരിച്ചു. സ്കൂട്ടർ തീെവച്ച് നശിപ്പിച്ചു ഓച്ചിറ: വീടിെൻറ പോർച്ചിൽ സ്കൂട്ടർ തീെവച്ച് നശിപ്പിച്ചു. ഞക്കനാൽ പുല്ലമ്പള്ളി വടക്കതിൽ ഹരികൃഷ്ണെൻറ ഭാര്യ മറിയാമ്മയുടെ ആക്ടീവ സ്കൂട്ടറാണ് നശിപ്പിക്കപ്പെട്ടത്. മഠത്തിക്കാരായ്മ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. ഗുണ്ടാസംഘത്തിൽപെട്ട പലരെയും അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, നേരത്തേയുണ്ടായിരുന്ന എസ്.ഐ മാറിയതോടെ ഗുണ്ടാസംഘങ്ങൾ സജീവമായതായി നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story