Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:47 AM IST Updated On
date_range 1 Nov 2017 10:47 AM ISTയൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു
text_fieldsbookmark_border
കൊല്ലം: ഗൗരി നേഘ സംഭവത്തിൽ പകൽ ഇരയോടും രാത്രി വേട്ടക്കാരെൻറയും ഒപ്പമുള്ള സർക്കാറിെൻറയും പൊലീസിെൻറയും ഇരട്ടത്താപ്പ് നിലപാട് അപഹാസ്യമാണെന്ന് യൂത്ത് കോൺഗ്രസ്. സർക്കാർ മാനേജ്മെൻറുമായി ഒത്തുകളിക്കുകയാണ്. ഗൗരിക്ക് നീതി ലഭ്യമാകുംവരെ യൂത്ത് കോൺഗ്രസ് സമരവുമായി മുന്നോട്ടുപോകും. കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി വൈസ് പ്രസിഡൻറ് സൂരജ് രവി ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ ദേശീയപാത ഉപരോധവും നടത്തി. സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം അധ്യക്ഷത വഹിച്ചു. പി. പ്രതീഷ്കുമാർ, ആർ.എസ്. അബിൻ, മംഗലത്ത് വിനു, ബിനോയി ഷാനൂർ, അജു ചിന്നക്കട, ഷെമീർ ചാത്തിനാംകുളം, ഷാൻ വടക്കേവിള, സച്ചിൻ പ്രതാപ്, ഹർഷാദ്, മഷ്ഹൂർ പളളിമുക്ക്, ചവറ ശ്രീകുമാർ, കരുവ റഫീഖ്, വിപിൻ വിക്രം, ഉല്ലാസ് ഉളിയക്കോവിൽ, അൻസർഷാ, രഞ്ജിത്ത്, സിജു, ഗസാലി ഫസൽ, ലിജു, സുധീർ കൂട്ടുവിള എന്നിവർ സംസാരിച്ചു. താൽക്കാലിക ഒഴിവ് കുണ്ടറ: മൺേറാതുരുത്ത് പഞ്ചായത്ത് ഹോയിയോ ഡിസ്പെൻസറിയിൽ എൻ.ആർ.എച്ച്.എം പദ്ധതി പ്രകാരം ദിവസവേതനാടിസ്ഥാനത്തിൽ അറ്റൻഡറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി പാസായവർക്കും 56 വയസ്സ് കഴിയാത്തവർക്കും അപേക്ഷിക്കാം. അപേക്ഷകൾ അസ്സൽ രേഖകൾ സഹിതം മൂന്നിന് രാവിലെ 11ന് പഞ്ചായത്ത് ഒാഫിസിൽ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story