Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റിങ്ങൽ ​െഗസ്​റ്റ്​...

ആറ്റിങ്ങൽ ​െഗസ്​റ്റ്​ ഹൗസ്​ ഇനി യാത്രിനിവാസ്​

text_fields
bookmark_border
ആറ്റിങ്ങൽ: െഗസ്റ്റ് ഹൗസ് ഇനി യാത്രിനിവാസ്. ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ വലിയകുന്നിലാണ് സർക്കാർ അതിഥിമന്ദിരം സ്ഥിതിചെയ്യുന്നത്. പൊതുഭരണവകുപ്പിന് കീഴിലാണ് െഗസ്റ്റ് ഹൗസ് പ്രവർത്തിച്ചിരുന്നത്. സന്ദർശകരുടെ എണ്ണം ഏറ്റവുംകുറവുള്ള െഗസ്റ്റ് ഹൗസുകളിലൊന്നായിരുന്നു ഇത്. ഈ വർഷം ജനുവരിയിൽ ടൂറിസം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന െഗസ്റ്റ് ഹൗസുകളുടെ പ്രവർത്തനം വിലയിരുത്തൽ യോഗത്തിൽ ആറ്റിങ്ങൽ െഗസ്റ്റ് ഹൗസിനെ ടൂറിസം വകുപ്പിന് കൈമാറാൻ നിർദേശംവന്നിരുന്നു. ഇതിന്മേലുള്ള തുടർനടപടികളുടെ ഫലമായാണ് അതിഥിമന്ദിരം യാത്രിനിവാസാക്കി മാറ്റിയത്. മുറികളുടെ റിസർവേഷനും നടത്തിപ്പും ഉൾപ്പെടെയുള്ള ചുമതലകൾ ടൂറിസം വകുപ്പിന് കൈമാറി. ഇത്രയുംനാൾ സർക്കാർ അതിഥിമന്ദിരത്തിൽ റിസർവേഷൻ പൊതുഭരണവകുപ്പിന് (പൊളിറ്റിക്കൽ) കീഴിലായിരുന്നു. യാത്രിനിവാസാക്കി മാറ്റുന്നതോടെ ടൂറിസം വകുപ്പ് വെബ്സൈറ്റിലുൾപ്പെടെ ഇവിടത്തെ റൂം ലഭ്യത സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. യാത്രികർക്ക് നേരിട്ട് ഓൺലൈനിലൂടെ മുറി ബുക്ക് ചെയ്യാൻ സാധിക്കും. യാത്രിനിവാസാക്കി മാറ്റിയ സാഹചര്യത്തിൽ കെട്ടിടത്തി​െൻറ മോടിപിടിപ്പിക്കലും പ്രതീക്ഷിക്കുന്നുണ്ട്. പതിനഞ്ചോളം മുറികളും ഡൈനിങ് ഹാൾ, കോൺഫറൻസ് ഹാൾ എന്നിവയും ഉൾപ്പെടുന്നതാണ് ഇരുനില മന്ദിരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story