Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:47 AM IST Updated On
date_range 1 Nov 2017 10:47 AM ISTപെൺകുട്ടികളെ ശല്യം ചെയ്യൽ; യുവാവ് പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് വിദ്യാർഥിനികളെ ശല്യം ചെയ്യുന്ന യുവാവിനെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കേശവദാസപുരം ചൈതന്യ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ആരോൺ ലാൽ വിൻസൻറിനെയാണ് (26) മ്യൂസിയം പൊലീസ് പിടികൂടിയത്. ടെക്നോപാർക്കിലെ ഉദ്യോഗസ്ഥനായ ഇയാൾ അതിരാവിലെയും വൈകുന്നേരവും ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് വിദ്യാർഥിനികളടക്കമുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നത്. സി.എസ്.എം നഗറിന് സമീപത്തുെവച്ച് സ്കൂൾ വിദ്യാർഥിനിയെ ആക്രമിച്ചത്, അതിനടത്തുതന്നെയുള്ള മറ്റൊരു സ്ഥലത്തുെവച്ച് നഗ്നതാപ്രദർശനം നടത്തിയത് ഉൾപ്പെടെ നിരവധി കേസുകൾ ഇയാക്കെതിരെയുണ്ട്. കൺേട്രാൾ റൂം എ.സി സുരേഷ്കുമാർ, മ്യൂസിയം സി.ഐ പ്രശാന്ത്, എസ്.ഐ സുനിൽ, ഷാഡോ എസ്.ഐ സുനിൽലാൽ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story