Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ് വിൽപന നടത്തിയ...

കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പാറശ്ശാല: സ്കൂൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേരെ പാറശ്ശാല പൊലീസ് പിടികൂടി. വെള്ളറട വില്ലേജിൽ ചെറിയ കൊല്ലദേശത്ത് വേങ്കോട് വടക്കുംകര, അക്ബർ മൻസിലിൽ അക്ബർ ഷാ (25), പ്രാവച്ചമ്പലം ചാനൽക്കരവീട്ടിൽ അർഷാദ് (19) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ കഞ്ചാവ് കച്ചവടക്കാരിൽ നിന്ന് മൊത്തമായി വാങ്ങി ചെറിയപൊതികളിലാക്കി സ്കൂൾ കുട്ടികൾക്കും മറ്റ് ആവശ്യക്കാർക്കും വിൽപന നടത്തിവരികയായിരുന്നു. സി.ഐ. ബിനു, എസ്.ഐ. വിനീഷ്, എസ്.സി-.പി.ഒമാരായ ശ്രീകുമാർ, ജയരാജ്, സി.വി.ഒമാരായ ബിജു, അനീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story