മ​ദ്യ​ല​ഹ​രി​യി​ൽ മ​ര​ണ​പ്പാ​ച്ചി​ൽ; വാഹനങ്ങൾ ഇടിച്ചിട്ടു

15:49 PM
17/05/2017

വി​ള​പ്പി​ൽ: മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ​യും വ​ഴി​യാ​ത്ര​ക്കാ​രെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. മൂ​ന്ന് കി​ലോ​മീ​റ്റ​ർ ഭീ​തി​പ​ര​ത്തി ഒാ​ടി​യ കാ​ർ ഒ​ടു​വി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ഇ​ടി​ച്ചു​നി​ന്നു. വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് ക്ഷീ​ര​സം​ഘ​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മു​രു​കേ​ശ​​െൻറ കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. മു​രു​കേ​ശ​നും (55) മ​ക​​െൻറ ഭാ​ര്യ പി​താ​വ് ശ്രീ​ക​ണ്ഠ​ൻ (50) എ​ന്ന സു​രേ​ഷ്കു​മാ​റു​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ശ്രീ​ക​ണ്ഠ​നാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് 5.45നാ​ണ് സം​ഭ​വം. കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തു​നി​ന്ന് വി​ള​പ്പി​ൽ​ശാ​ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ കു​ണ്ടാ​മൂ​ഴി​യി​ൽ​െ​വ​ച്ച് നി​യ​ന്ത്ര​ണം​തെ​റ്റി റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന സ​ജി എ​ന്ന​യാ​ളെ ഇ​ടി​ച്ചു.

നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും കാ​ർ നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യി. തു​ട​ർ​ന്ന്​ വി​ള​പ്പി​ൽ​ശാ​ല ക്ഷേ​ത്ര ജ​ങ്​​ഷ​നി​ൽ ബ​സി​ലേ​ക്ക് ക​യ​റി​ക്കൊ​ണ്ടി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക്​ പാ​ഞ്ഞു. ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് വീ​ഴ്ച​യി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ അ​റി​യ​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ വി​ള​പ്പി​ൽ​ശാ​ല എ​സ്.​ഐ ക​ണ്ണ​​െൻറ നേ​തൃ​ത്വ​ത്തി​ൽ കാ​ർ സ്​​റ്റേ​ഷ​നു​മു​ന്നി​ൽ ത​ട​യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, നി​ർ​ത്താ​ൻ കൂ​ട്ടാ​ക്കാ​തെ ഇ​വ​ർ വീ​ണ്ടും മു​ന്നോ​ട്ടു​പാ​ഞ്ഞു. ഒ​ടു​വി​ൽ കൊ​ല്ലം​കോ​ണം എ​സ്.​എ​ൻ.​ഡി.​പി​ക്ക് സ​മീ​പം സ്കൂ​ട്ട​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ഇ​ടി​ച്ചാ​ണ്​ നി​ന്ന​ത്. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന കൊ​ല്ലം​കോ​ണം സ്വ​ദേ​ശി​യും പെ​യി​ൻ​റി​ങ്​ വ​ർ​ക്​​േ​ഷാ​പ്​ ഉ​ട​മ​യു​മാ​യ മു​ജീ​ബി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മു​രു​കേ​ശ​നും ശ്രീ​ക​ണ്ഠ​നും മു​ഖ​ത്തും കൈ​കാ​ലു​ക​ൾ​ക്കും പ​രി​ക്കു​ണ്ട്. ഇ​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

COMMENTS