യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്​ മ​ർ​ദ​നം: എ​സ്.​​െഎക്കും പൊ​ലീ​സു​കാ​ര​നും സ​സ്പെ​ൻ​ഷ​ൻ

15:49 PM
17/05/2017

നേ​മം: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ പൊ​ലീ​സ്​ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നേ​മം എ​സ്.​ഐ​ക്കും പൊ​ലീ​സു​കാ​ര​നും സ​സ്പെ​ൻ​ഷ​ൻ. നേ​മം എ​സ്.​ഐ സ​മ്പ​ത്ത്, സി.​പി.​ഒ അ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സ്പ​ർ​ജ​ൻ​കു​മാ​ർ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ്​​ ചെ​യ്ത​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​മം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ജെ. ​ഷ​ജീ​റി​നാ​ണ്​ (29) മ​ർ​ദ​ന​മേ​റ്റ​ത്.

അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ ഷ​ജീ​ർ ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് വി​ളി​പ്പി​ച്ച​യാ​ൾ​ക്കൊ​പ്പം സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മ​ർ​ദ​നം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച പ്ര​ദേ​ശ​ത്ത് ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചി​രു​ന്നു. വി​ഷ​യം ര​മേ​ശ് ചെ​ന്നി​ത്ത​ല തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി ഡി.​സി.​പി ര​മേ​ഷ്കു​മാ​റി​നെ അ​ന്വേ​ഷ​ണ​ചു​മ​ത​ല ഏ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് എ​സ്.​ഐ​ക്കും പൊ​ലീ​സു​കാ​ര​നും സ​സ്പെ​ൻ​ഷ​ൻ.

COMMENTS