ജീ​വി​ത​ത്തു​രു​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സു​ഹൃ​ത്തി​ന്​ താ​ങ്ങാ​യി വാ​ട്സ്​​ആ​പ്​ കൂ​ട്ടാ​യ്മ

15:49 PM
17/05/2017

തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തു​ക്ക​ളു​ടെ വാ​ട്സ്​​ആ​പ്​ കൂ​ട്ടാ​യ്മ സാ​ന്ത്വ​ന​മാ​യി. 1987-89 വ​ർ​ഷം ആ​റ്റി​ങ്ങ​ൽ ടി.​ടി.​ഐ​യി​ൽ ടി.​ടി.​സി കോ​ഴ്സി​ന് പ​ഠി​ച്ച സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് രൂ​പ​വ​ത്​​ക​രി​ച്ച 87-89 ഫ്ര​ണ്ട്സ്​ എ​ന്ന വാ​ട്സ്​​ആ​പ്​ കൂ​ട്ടാ​യ്മ​യാ​ണ് കൂ​ടെ പ​ഠി​ച്ചി​രു​ന്ന സു​ഹൃ​ത്താ​യ ദി​വാ​ക​ര​ൻ എ​ന്ന അ​ധ്യാ​പ​ക​ന് താ​ങ്ങു​മാ​യി എ​ത്തി​യ​ത്. ഗ്രൂ​പ്പം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ സ​ഹാ​യ​ധ​ന​ശേ​ഖ​ര​ണ​മാ​യി ഒ​രു ല​ക്ഷം രൂ​പ ദി​വാ​ക​ര​ന് ന​ൽ​കി.

മ​റ​വി​രോ​ഗ​വും മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ദി​വാ​ക​ര​ന് അ​ധ്യാ​പ​ക​ജോ​ലി ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​നാ​ളാ​യി ദി​വാ​ക​ര​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഗ്രൂ​പ്പം​ഗ​ങ്ങ​ൾ ന​ട​ത്തി​യ ധ​ന​ശേ​ഖ​ര​ണ​ത്തി​ലാ​ണ് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കാ​നാ​യ​ത്. 25 കൊ​ല്ലം സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദി​വാ​ക​ര​ന് ഇ​ൻ​വാ​ലി​ഡ് പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും നേ​ടി​ക്കൊ​ടു​ക്കാ​നും വാ​ട്ട്സ്​​ആ​പ്​ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​റ്റൊ​രു സു​ഹൃ​ത്താ​യ സു​കു​മാ​ര​ന് വീ​ട് പ​ണി​ക്കാ​യി 15,000 രൂ​പ​യും കൂ​ട്ടാ​യ്മ സം​ഭാ​വ​ന ചെ​യ്തു. വ​രും ദി​ന​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​​ലു​ള്ള​സ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് ഗ്രൂ​പ്പം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

COMMENTS