വീ​ട്ട​മ്മ​യെ പൊ​ലീ​സു​കാ​ർ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി; അ​ന്വേ​ഷ​ണം തു​ട​ങ്ങി

15:49 PM
17/05/2017

തി​രു​വ​ന​ന്ത​പു​രം: അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​ർ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഐ.​ജി മ​നോ​ജ് എ​ബ്ര​ഹാം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഐ.​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യു​വ​തി​യി​ൽ​നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പൊ​ഴി​യൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ‍യാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​തു​സം​ബ​ന്ധി​ച്ച് പാ​റ​ശ്ശാ​ല സി.​ഐ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും സി.​ഐ​യു​ടെ അ​റി​വോ​ടു​കൂ​ടി​യാ​ണ് പീ​ഡ​ന​ശ്ര​മം ഉ​ണ്ടാ​യ​തെ​ന്നും യു​വ​തി ഡി.​ജി.​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി‍​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഐ.​ജി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. കു​റ്റാ​രോ​പി​ത​രാ​യ പൊ​ലീ​സു​കാ​ർ യു​വ​തി​യു​ടെ വീ​ടി‍​െൻറ പ​രി​ധി​യി​െ​ല സ്​​റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​ത് കേ​സ് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​വ​രെ ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് യു​വ​തി​യു​ടെ മാ​താ​വ്​ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ‍യു​ന്നു. ഏ​പ്രി​ൽ 28നാ​ണ് സം​ഭ​വം.

COMMENTS