Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2017 6:07 PM IST Updated On
date_range 24 March 2017 6:07 PM ISTകെ.എസ്.യു തെരഞ്ഞെടുപ്പ്: ജില്ലയിൽ െഎ ഗ്രൂപ്പിന് അട്ടിമറിജയം
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.യു സംഘടന തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് െഎ ഗ്രൂപ്പിന് അട്ടിമറിവിജയം. എ, െഎ ഗ്രൂപ്പുകൾ ശക്തമായ മത്സരം കാഴ്ചവെച്ച ജില്ലയിൽ, െഎ ഗ്രൂപ്പിലെ എസ്.എസ്. സെയ്ദലി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. എ ഗ്രൂപ്പിലെ എസ്.എൽ. ശരതിനെ 212 നെതിരെ 296 വോട്ടുകൾക്കാണ് കിളിമാനൂർ ഗുരുദേവ് െഎ.ടി.െഎയിലെ ഒന്നാംവർഷ വിദ്യാർഥിയായ സെയ്ദലി പരാജയപ്പെടുത്തിയത്. ശരത് ജില്ല കമ്മിറ്റിയിലെ ഒന്നാം വൈസ്പ്രസിഡൻറായി. 25 അംഗ ജില്ല കമ്മിറ്റിയിൽ ഇരുപക്ഷവും ഏറെക്കുറെ തുല്യനിലയിലാണ്. ജില്ലയിൽ എ പക്ഷം ഏെറക്കുറെ വിജയം ഉറപ്പിച്ചിരുന്നതാണ്. െഎ പക്ഷം പ്രസിഡൻറ് പദവിയിൽ ഉൾപ്പെടെ അട്ടിമറിജയം നേടുകയായിരുന്നു. ആർ.എസ്. അക്ഷയ്, ദേവിക എന്നിവരാണ് ശരത്തിന് പുറമെ വൈസ്^പ്രസിഡൻറുമാരായത്. മൂവരും എ ഗ്രൂപ്പുകാരാണ്. അനന്തകൃഷ്ണൻ, അലി അമ്പ്രു, അമി തിലക്, ശരത് എന്നിവർ എ ഗ്രൂപ്പിൽ നിന്നും അൻഷാദ്, അജിൻ ദേവ്, ശ്രീജിത് എന്നിവർ െഎ ഗ്രൂപ്പിൽ നിന്നും ജന.സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു. പ്രദീഷ്, അയൂബ്ഖാൻ, വി.പി. വിഷ്ണു, അഭിരാമി, അനാമിക എന്നിവർ െഎ പക്ഷത്തുനിന്നും അതീഷ്, ആസിഫ് എന്നിവർ എ ഗ്രൂപ്പിൽനിന്നും സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story