നെ​ല്ലി​ക്കു​ന്നി​ൽ വീ​ണ്ടും പ്ലാ​േ​ൻ​റ​ഷ​ൻ; പ്ര​തി​ഷേ​ധം ശ​ക്തം

12:29 PM
18/03/2017

കി​ളി​മാ​നൂ​ർ: പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ത​ന്നൂ​ർ നെ​ല്ലി​ക്കു​ന്നി​ൽ വ​നം​വ​കു​പ്പ് വീ​ണ്ടും പ്ലാേ​ൻ​ഷ​ൻ സ്​​ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​വി​ടെ 22.5 ഹെ​ക്ട​ർ സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി​യാ​ണു​ള്ള​ത്.
ക​ഴി​ഞ്ഞ യു.​ഡി. എ​ഫ് സ​ർ​ക്കാ​ർ കാ​ല​ത്ത് ഈ ​ഭൂ​മി ചെ​ങ്ങ​റ ഭൂ​സ​മ​ര​ക്കാ​ർ​ക്ക് പ​തി​ച്ചു​ന​ൽ​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഭൂ​മി​യു​ടെ ഉ​ട​മ​സ്​​ഥ​ത സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പും റ​വ​ന്യൂ വ​കു​പ്പും ത​മ്മി​ലെ ശീ​ത​സ​മ​രം​മൂ​ലം അ​ന്ന് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​െ​വ​ക്കേ​ണ്ടി​വ​ന്നു.
പ്ര​ദേ​ശം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ന്ന​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്ന് മു​ന്നോ​ട്ടു​പോ​യി. ഇ​തി​നി​ടെ ഭൂ​മി​യി​ൽ വ​നം വ​കു​പ്പ് ന​ട്ടി​രു​ന്ന മാ​ഞ്ചി​യം മ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും വെ​ട്ടി മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഇ​ത്ത​രം വൃ​ക്ഷ​ങ്ങ​ൾ ന​ടു​ന്ന​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി.
ഇ​തി​നെ​യും നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ​യും അ​വ​ഗ​ണി​ച്ചാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും പ്ലാ​​േ​ൻ​റ​ഷ​ൻ വ​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. വ​നം വ​കു​പ്പിെൻറ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ്ര​തി​ക​രി​ച്ചു.

COMMENTS