യുവാവിനെ അടിച്ചുകൊന്ന കേസ്​: ഒരാൾകൂടി പിടിയിൽ

12:29 PM
18/03/2017

വെ​ള്ള​റ​ട: രാ​ത്രി ഹെ​ൽ​മ​റ്റ്​ ധ​രി​ച്ചെ​ത്തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച്​ ക​ട​ന്ന്​ യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി.
 ആ​ര്യ​ൻ​കോ​ട്​ പൊ​ലീ​സ്​ പ​രി​ധി​യി​ൽ മൈ​ല​ച്ച​ൽ ആ​ണ്ടി​ക്കു​ഴി കി​ഴ​ക്കേ​ര​വീ​ട്ടി​ൽ അ​നി​ൽ ആ​ണ്​ (32) പ​ടി​യി​ലാ​യ​ത്​. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഇ​ട​വാ​ൽ കു​ള​ത്തി​ൻ​ക​ര വീ​ട്ടി​ൽ അ​രു​ൺ ആ​ണ്​ മ​ർ​ദ​ന​മേ​റ്റ്​ മ​രി​ച്ച​ത്​. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​രി​ച്ച അ​രു​ണി​െൻറ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്​ വ​ർ​ണ​ൻ, സു​ഹ​ൃ​ത്ത്​  സു​ജി​ൻ,വി​ശാ​ഖ്​ ആ​ഹി​ൽ എ​ന്നി​വ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ.​എ​സ്​.​പി ഹ​രി​കു​മാ​ർ, പാ​റ​ശ്ശാ​ല സി.​െ​എ സ​ന്തോ​ഷ്​​കു​മാ​ർ, ആ​ര്യ​ൻ​കോ​ട്​ എ​സ്​.​െ​എ ശാ​ന്ത​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​െ​ല സം​ഘ​മാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്​. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​നി​ലി​നെ മ​ണ്ഡ​പ​ത്തി​ൻ​ക​ട​വി​ൽ​നി​ന്നാ​ണ്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്​. കേ​സി​ൽ 10ാം പ്ര​തി​യാ​ണ്​. 
ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഡി.​വൈ.​എ​ഫ്​.​െ​എ വെ​ള്ള​റ​ട ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്രി​ൻ​സ്​ അ​ട​ക്ക​മു​ള്ള​വ​ർ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച്​ ഒാ​ഫ്​ ചെ​യ്യു​ക​യോ പു​തി​യ സിം ​വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ക​യോ ആ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ നി​ഗ​മ​നം. പ്ര​തി​ക​ൾ ഉ​ട​ൻ പൊ​ലീ​സ്​ വ​ല​യി​ലാ​കു​മെ​ന്ന്​ ഡി​വൈ.​എ​സ്​.​പി ഹ​രി​കു​മാ​ർ പ​റ​ഞ്ഞു. 

COMMENTS