Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒഴുക്കിൽപ്പെട്ടയാളെ...

ഒഴുക്കിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി

text_fields
bookmark_border
കൊട്ടിയം: വള്ളത്തിൽ സഞ്ചരിക്കവെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായയാളെ പൊലീസ് രക്ഷപ്പെടുത്തി. കൊട്ടിയം കമ്പിവിള സ്വദേശി നാസറിനെയാണ് (40) െപാലീസ് രക്ഷപ്പെടുത്തിയത്. കൊട്ടിയം ഒറ്റപ്ലാമൂട്ടിലെ കൊഞ്ചുവളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരനായ ഇയാൾ ബുധനാഴ്ച പുലർച്ചെ ഒന്നോടെ വള്ളത്തിൽ കൊഞ്ച് വളർത്തുന്ന സ്ഥലത്തേക്ക് പോകവെ മഴയിലും കാറ്റിലുംപെട്ട് നിയന്ത്രണംവിട്ട് വള്ളം കായലിലൂടെ കടലിലേക്ക് പോകുന്ന പൊഴിയിലേക്ക് നീങ്ങുകയായിരുന്നു. വള്ളം നിയന്ത്രിക്കാൻ ഇയാൾക്ക് കഴിയാതെ വരികയും ബോധരഹിതനായി വള്ളത്തിൽ വീഴുകയുമായിരുന്നു. കൊഞ്ച് കളത്തിലുണ്ടായിരുന്ന മറ്റൊരു വള്ളക്കാരൻ കൊട്ടിയം െപാലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പരവൂർ സി.ഐ ഷരീഫ്, കൊട്ടിയം എസ്.ഐ രതീഷ്, എ.എസ്.ഐ സണ്ണോ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. തെങ്ങുവീണ് കിണർ തകർന്നു ചാത്തന്നൂർ: കാറ്റിലും മഴയിലും തെങ്ങുവീണ് വീട്ടുമുറ്റത്തെ കിണർ തകർന്നു. ചാത്തന്നൂർ താഴം കൃഷ്ണവിലാസത്തിൽ സരസ്വതിയുടെ(50) വീട്ടുമുറ്റത്തെ കിണറിനാണ് നാശമുണ്ടായത്. മഴയിൽ മേൽക്കൂര തകർന്ന ഇവരുടെ വീടും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അവിവാഹിതയായ സരസ്വതിയും ഇവരുടെ സഹോദരൻ രാമചന്ദ്രനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story