Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസര്‍ക്കാര്‍ ആശുപത്രി...

സര്‍ക്കാര്‍ ആശുപത്രി ഉച്ചക്ക് അടച്ചുപൂട്ടി ഡോക്ടറും ജീവനക്കാരും സ്​ഥലംവിട്ടു

text_fields
bookmark_border
കാട്ടാക്കട: . പനിബാധിച്ച് ചികിത്സെക്കത്തിയ രോഗികള്‍ വലഞ്ഞു. മാറനല്ലൂര്‍ പഞ്ചായത്തിന് കീഴില്‍ മലവിളയില്‍ പ്രവര്‍ത്തിക്കുന്ന മാറനല്ലൂര്‍പ്രാഥമികാരോഗ്യകേന്ദ്രം ആണ് തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ അടച്ചുപൂട്ടി ഡോക്ടറും ജീവനക്കാരും സ്ഥലംവിട്ടത്. ആശുപത്രി പൂട്ടിയതറിയാതെ പനിബാധിച്ച് നൂറോളം രോഗികളാണ് വൈകുന്നേരത്തിനകം ആശുപത്രിയില്‍ എത്തിയത്. അവശനിലയില്‍ ആയ പല രോഗികളും സ്വകാര്യ ആശുപത്രികളില്‍ പോലും പോകാന്‍ പണമില്ലാതെ വിഷമിക്കുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളും എട്ട് വരെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രിയുടെയും തദ്ദേശ സ്വയം ഭരണമന്ത്രിയുടെയും നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ ആയിരുന്നു ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും സ്ഥലംവിട്ടത്. ജില്ലയില്‍ തന്നെ അറുപതിലധികം െഡങ്കിപ്പനി ഉള്‍പ്പെടെ റിപ്പോര്‍ട്ട്ചെയ്യുകയും രണ്ട് പനി മരണങ്ങള്‍ സംഭവിക്കുകയും ചെയ്ത മാറനല്ലൂര്‍ പഞ്ചായത്ത് പ്രദേശം പ്രത്യേക പരിഗണന നല്‍കി പ്രതിരോധ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുള്ള പ്രദേശം കൂടിയാണ്. മെഡിക്കല്‍ ഓഫിസര്‍ക്ക് അസുഖം ആയതിനാലാണ് ഉച്ചക്ക് ശേഷം ആശുപത്രിയില്‍ പ്രവര്‍ത്തനം നടക്കാത്തതെന്നും രാവിലെ ഒ.പിയില്‍ എത്തിയ 125 രോഗികളെ പരിശോധിച്ചിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story