Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 1:57 PM IST Updated On
date_range 28 Jun 2017 1:57 PM ISTനിർധന, പിന്നാക്ക വിദ്യാർഥികൾ സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജിെൻറ പടിക്കുപുറത്ത്
text_fieldsbookmark_border
* ഫീസ് വർധനയുടെ ഉത്തരവാദിത്തം രാജേന്ദ്രബാബു കമ്മിറ്റിയുടെ തലയിലിട്ട് സർക്കാർ കൈകഴുകുന്നു തിരുവനന്തപുരം: ഉയർന്ന ഏകീകൃത ഫീസ് ഘടന നടപ്പാക്കാനുള്ള തീരുമാനത്തോടെ സംസ്ഥാനത്തെ സ്വാശ്രയ ഡെൻറൽ കോളജുകളിൽ പ്രവേശനം ഇനി പണക്കാർക്ക് മാത്രം. കഴിഞ്ഞവർഷം സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 320 സീറ്റുകളിൽ മെറിറ്റിൽ മുന്നിലെത്തുന്ന നിർധന, പിന്നാക്ക വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളജിലെ നിരക്കായ 25000 രൂപ ഫീസിന് പഠിക്കാനുള്ള അവസരം ഇതോടെ ഇല്ലാതായി. 480 സീറ്റുകളിൽ കഴിഞ്ഞ വർഷം 2.5 ലക്ഷം രൂപക്കും എം.ബി.ബി.എസ് പഠനം സാധ്യമായിരുന്നു. ഇതാണ് ഇൗവർഷം ഒറ്റയടിക്ക് 5.5 ലക്ഷം രൂപ ഏകീകൃത ഫീസായി ഉയർത്തിയത്. കഴിഞ്ഞവർഷം വരെ മാനേജ്മെൻറ് സീറ്റുകളിൽ പ്രവേശനത്തിന് ഉയർന്ന ഫീസ് നൽകിയിരുന്ന വിഭാഗത്തിനാണ് ഇത്തവണത്തെ ഫീസ് ഏകീകരണത്തിെൻറ ഗുണംലഭിക്കുക. കഴിഞ്ഞ വർഷം മാനേജ്മെൻറ് സീറ്റിൽ 11 ലക്ഷം രൂപ നൽകിയവർക്ക് ഇത്തവണ ഏകീകൃത ഫീസായി 5.5 ലക്ഷം രൂപ നൽകിയാൽ മതിയാകും. നീറ്റ് പരീക്ഷയിൽ മുന്നിൽ വന്നാലും നിർധന വിദ്യാർഥികൾക്ക് 5.5 ലക്ഷം രൂപ ഫീസ് അടക്കാനില്ലെങ്കിൽ പ്രവേശനമില്ല. പകരം ഇത്രയുംതുക ഫീസടക്കാൻ തയാറുള്ള പിറകിൽ നിൽക്കുന്ന വിദ്യാർഥിക്ക് പ്രവേശന സൗകര്യവുമൊരുങ്ങും. ഫീസ് നിർണയം തുടക്കംമുതൽ കീറാമുട്ടിയായതോടെ ഉത്തരവാദിത്തം ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ തലയിലിട്ട് സർക്കാർ തടിയൂരുകയായിരുന്നു. കടുത്ത വിമർശനം ഉയർന്നപ്പോൾ ഉത്തരവാദിത്തം രാജേന്ദ്രബാബു കമ്മിറ്റിയുടെമേൽ ചാരുന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം വരെ സർക്കാർതലത്തിലുള്ള ചർച്ചകളിലൂടെ ഫീസ് ഘടനയിൽ ധാരണയിലെത്തിയതായിരുന്നു. എന്നാൽ ഇൗ വർഷം സർക്കാർതലത്തിൽ രണ്ട് ചർച്ചകൾ നടന്നെങ്കിലും ധാരണയിലെത്തിക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങൾ ഉണ്ടായതുമില്ല. ഏകീകൃത ഫീസ് നടപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശം എങ്ങനെ നിർധന വിദ്യാർഥികളെ ബാധിക്കാതെ നടപ്പാക്കുമെന്ന കാര്യമായ അന്വേഷണങ്ങളും സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായില്ല. മെഡിക്കൽ സീറ്റുകളിൽ എൻ.ആർ.െഎ േക്വാട്ടയിലെ ഫീസ് 20 ലക്ഷമാക്കി ഉയർത്തിയത് നിർധനവിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകാനുള്ള തുക കണ്ടെത്താൻ വേണ്ടിയാണ്. ഒാരോ എൻ.ആർ.െഎ സീറ്റിെൻറ ഫീസിൽനിന്നും അഞ്ച് ലക്ഷം രൂപ വീതം സഞ്ചിതധനമാക്കി മാറ്റി അതുവഴി ഒാരോ കോളജുകളിൽനിന്നും ശേഖരിക്കുന്ന 75 ലക്ഷം രൂപ നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകാനാണ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഉത്തരവിൽ നിർദേശിക്കുന്നത്. ഇത് ഏത് രൂപത്തിൽ നടപ്പാക്കണമെന്നത് സംബന്ധിച്ച് സർക്കാറാണ് ഇനി ഉത്തരവിറക്കേണ്ടത്. ഇൗതുക നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ്പായി നൽകിയാൽപോലും കഴിഞ്ഞവർഷം ഇൗവിഭാഗം വിദ്യാർഥികൾ ഒടുക്കിയ ഫീസിെൻറ പതിന്മടങ്ങ് ഇവർ നൽേകണ്ടിവരും. ഡെൻറൽ ഫീസ് നിർണയവും നിർധന വിദ്യാർഥികൾക്ക് തിരിച്ചടിയാണ്. കഴിഞ്ഞവർഷം ബി.പി.എൽ വിദ്യാർഥികൾക്ക് 23000 രൂപക്കും എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് 44000 രൂപക്കും ബി.ഡി.എസിന് പഠിക്കാൻ അവസരം ഉണ്ടായിരുന്നു. മെറിറ്റിൽ അവശേഷിക്കുന്ന സീറ്റിൽ 2.1 ലക്ഷം രൂപയുമായിരുന്നു ഫീസ്. ഇതാണ് ഇത്തവണ ഒന്നടങ്കം 2.5 ലക്ഷം രൂപയാക്കി ഏകീകരിച്ചത്. മെഡിക്കലിൽ നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് നിർദേശമുണ്ടെങ്കിൽ ഡെൻറലിൽ സ്കോളർഷിപ്പുമില്ല. രാജേന്ദ്രബാബു കമ്മിറ്റിയുടെ ഫീസ് നിർണയത്തിനെതിരെ സ്വാശ്രയ മെഡിക്കൽ മാനേജ്െമൻറുകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുമുണ്ട്. കോടതിയുടെ ഇടപെടൽ ഇക്കാര്യത്തിൽ നിർണായകമാകും. കഴിഞ്ഞവർഷം ജസ്റ്റിസ് ജയിംസ് കമ്മിറ്റി ഏതാനും കോളജുകൾക്ക് നിശ്ചയിച്ചുകൊടുത്ത ഫീസ് നിരക്ക് കോടതി തള്ളുകയും ഉയർന്ന ഫീസ് നിരക്കിന് അനുമതി നൽകുകയും ചെയ്തിരുന്നു. കെ. നൗഫൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story