Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 1:57 PM IST Updated On
date_range 28 Jun 2017 1:57 PM ISTമുറി മാറ്റിയതിലെ പ്രതിഷേധം; തടവുപുള്ളി ജയിൽ കെട്ടിടത്തിന് മുകളിൽ കയറി ഭീഷണി മുഴക്കി
text_fieldsbookmark_border
പൂജപ്പുര: പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ മുറി മാറ്റിയതിൽ പ്രതിഷേധിച്ച് കെട്ടിടത്തിന് മുകളിൽ കയറി ഭീഷണി മുഴക്കി. ഒടുവിൽ ഫയർഫോഴ്സ് അധികൃതരെത്തി നിലത്തിറക്കി. തടവുപുള്ളിക്കെതിരെ കേെസടുത്തു. സെൻട്രൽ ജയിലിലെ എട്ടാം ബ്ലോക്കിൽ പാർപ്പിച്ചിട്ടുള്ള അൻസാരി (28) എന്ന വിചാരണ തടവുകാരനാണ് ചൊവ്വാഴ്ച വൈകീട്ട് നാലിന് ഭക്ഷണസമയത്ത് പുറത്തിറക്കിയപ്പോൾ അതേ ബ്ലോക്കിനു മുകളിൽ കയറി ഭീഷണി മുഴക്കി ഓടുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സെല്ല് മാറ്റിയതിലെ പ്രകോപനമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. പിടിച്ചുപറി, മോഷണം, കവർച്ച തടങ്ങിയ കേസുകളിൽ സ്ഥിരമായി ജയിലിലെത്താറുള്ള ഇയാൾ നിലവിൽ തിരുവനന്തപുരം, നെടുമങ്ങാട് കോടതികളിൽ ശിക്ഷിക്കപ്പെട്ടാണ് വിചാരണ തടവുകാരനായി കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story