Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 1:34 PM IST Updated On
date_range 28 Jun 2017 1:34 PM ISTmust.... ആണവദാതാക്കളുടെ ഗ്രൂപ്പിൽ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നെതർലൻഡ്സ് പിന്തുണ
text_fieldsbookmark_border
ഹേഗ്: ആണവദാതാക്കളുടെ ഗ്രൂപ്പിൽ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നെതർലൻഡ്സ് പിന്തുണ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റൂട്ടും തമ്മിലുള്ള ചർച്ചയിൽ ഇന്ത്യയുടെ യു.എൻ സുരക്ഷ കൗൺസിലിലെ സ്ഥിരാംഗത്വത്തിനും നെതർലൻഡ്സ് പിന്തുണ അറിയിച്ചു. ഭീകരതയെ അഭിസംബോധന ചെയ്യുന്നതിലുള്ള ഇരട്ടത്താപ്പിനെ ഇന്ത്യയും നെതർലൻഡ്സും അപലപിച്ചു. ഏതുനിലയിലും ഭീകരതയെ ന്യായീകരിക്കാനാകില്ലെന്ന് മോദിയും മാർക്ക് റൂട്ടും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഭീകരത നിർമാർജനം ചെയ്യുന്നതിൽ ആഗോളതലത്തിൽ േയാജിച്ച നീക്കമുണ്ടാകണം. ഭീകരതക്കെതിരായ പോരാട്ടം ഭീകരപ്രവർത്തകരിലും സംഘടനകളിലും ഒതുങ്ങിനിൽക്കാതെ ഇവർക്ക് സഹായവും പിന്തുണയും നൽകുന്നവരിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന് പ്രസ്താവന പറയുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇന്ത്യയിലെ വിദേശനിക്ഷേപത്തിെൻറ കാര്യത്തിൽ നെതർലൻഡ്സ് അഞ്ചാമത്തെ ഏറ്റവും വലിയ പങ്കാളിയായതായി മോദി ചൂണ്ടിക്കാട്ടി. ആഗോള ശക്തിയെന്ന നിലക്കുള്ള ഇന്ത്യയുടെ മുന്നേറ്റം സ്വാഗതംചെയ്യുന്നതായി മാർക്ക് റൂട്ടും പറഞ്ഞു. 'ക്ലീൻ ഇന്ത്യ', 'മേക് ഇന്ത്യ' തുടങ്ങിയ പദ്ധതികളെ റൂട്ട് പ്രകീർത്തിച്ചു. ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയതായും ഇന്ത്യൻ വിപണി നിരവധി സാധ്യതകളൊരുക്കുന്നതായും റൂട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിൽ വ്യാപാര-നിക്ഷേപ കരാറിലെത്താനുള്ള ചർച്ച അതിവേഗം ഫലപ്രാപ്തിയിലെത്തെട്ടയെന്ന് മാർക്ക് റൂട്ട് ആശംസിച്ചു. സാമൂഹിക സുരക്ഷ, ജലസഹകരണം, സാംസ്കാരിക സഹകരണം എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും മൂന്നു ധാരണപത്രങ്ങൾ ഒപ്പിട്ടു. ജനാധിപത്യം, മനുഷ്യാവകാശം, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളിൽ ഇരുരാജ്യങ്ങളും സമാനമൂല്യങ്ങളാണ് പുലർത്തുന്നതെന്ന് ഇരു പ്രധാനമന്ത്രിമാരും പറഞ്ഞു. ആഗോള പ്രാധാന്യമുള്ള വിഷയങ്ങളായ കാലാവസ്ഥ വ്യതിയാനം, സുരക്ഷ, സ്വതന്ത്ര വ്യാപാര കരാർ, സുസ്ഥിര വികസനം, തുറന്ന സൈബർ സ്പേസ് തുടങ്ങിയ കാര്യങ്ങളിൽ ഇരുരാജ്യങ്ങളും സഹകരണം ഉറപ്പുനൽകി. യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ 20 ശതമാനം കയറ്റുമതിയും നെതർലൻഡ്സിലൂടെയാണെന്നും യൂറോപ്പിേലക്കുള്ള ഇന്ത്യൻ കവാടമായി നെതർലൻഡ്സിന് നിലകൊള്ളാനാകുമെന്നും മോദി ചൂണ്ടിക്കാട്ടി. പ്രമുഖ കമ്പനികളുടെ മേധാവികളുമായും മോദി ചർച്ച നടത്തി. 'അവസരങ്ങളുടെ രാജ്യ'മായ ഇന്ത്യയിലേക്ക് കമ്പനികളുടെ നിക്ഷേപം മോദി ക്ഷണിച്ചു. റിയൽ എസ്റ്റേറ്റ്, പ്രതിരോധ മേഖലകളിൽ വിദേശനിക്ഷേപം ആകർഷിക്കാൻ ഏഴായിരത്തോളം പരിഷ്കാര നടപടികൾ സ്വീകരിച്ചതായി മോദി അറിയിച്ചു. ഏഴു ശതമാനം വളർച്ചനിരക്കും 35 വയസ്സിൽ താഴെയുള്ള 80 കോടി ജനങ്ങളുമുള്ള ഇന്ത്യയിൽ നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് േമാദി സി.ഇ.ഒമാരെ ഒാർമിപ്പിച്ചു. കൃഷി, ജലസഹകരണം എന്നിവയിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ വിപുല സഹകരണത്തിെൻറ സാധ്യതയും തേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story