Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉരുട്ടിക്കൊല: രേഖകളിൽ...

ഉരുട്ടിക്കൊല: രേഖകളിൽ കൃത്രിമം കാട്ടാൻ നിർദേശമുണ്ടായതായി മൊഴി

text_fields
bookmark_border
ഉദയകുമാറിനെ പ്രതികൾ ഇരുതോളിലും തൂക്കിഎടുത്തുകൊണ്ട് വരുന്നത് കണ്ടെന്നും സാക്ഷി തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ രേഖകളിൽ കൃത്രിമം കാട്ടാൻ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് നിർദേശമുണ്ടായതായി സാക്ഷിയായ പൊലീസ് കോൺസ്റ്റബിളി​െൻറ വെളിപ്പെടുത്തൽ. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ രേഖകളിൽ കൃത്രിമം കാണിക്കാനുള്ള നിർദേശം അന്നത്തെ സി.ഐ ഇ. കെ.സാബു,എസ്.ഐ ടി.അജിത് കുമാർ എന്നിവരാണ് നിർദേശം നൽകിയതെന്ന് അന്നത്തെ ഹെഡ് കോൺസ്റ്റബിൾ തങ്കമണിയാണ് മൊഴി നൽകിയത്. 12 വർഷത്തിനു ശേഷം ഇക്കാര്യം പറയുമ്പോൾ വേദനയുണ്ടെന്നും സാക്ഷി കോടതി മുമ്പാകെ കൂട്ടിച്ചേർത്തു. ഇതു കൂടാതെ സി.ഐ ഓഫിസിൽനിന്നും ചോദ്യം ചെയ്ത ശേഷം മരിച്ച ഉദയകുമാറിനെ ഇരുതോളിലും തൂക്കിഎടുത്തുകൊണ്ട് വന്നത് അന്നത്തെ കേൺസ്റ്റബിൾമാരായ ജിതകുമാറും ശ്രീകമാറും ചേർന്നായിരുന്നു. ഇൗ രണ്ട് പൊലീസുകാരും കേസിൽ പ്രതികളാണ്. ഈ വെളിപ്പെടുത്തൽ കേസി​െൻറ വിധിയിൽ നിർണായക സ്വാധീനം ചെലുത്തും. കേസി​െൻറ വിചാരണയിൽ ഇതുവരെ മൊഴി നൽകിയവരെല്ലാം മൊഴി മാറ്റിപ്പറഞ്ഞിരുന്നു. മുൻ ഹെഡ് കോൺസ്റ്റബിൾ വിജയകുമാർ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി വരെ മാറ്റുകയായിരുന്നു. കേസിലെ അഞ്ചാം സാക്ഷിയും മാപ്പുസാക്ഷിയുമായ തങ്കമണിയുടെ ഈ മൊഴി നിർണായകമാണ്. 2005 സെപ്റ്റംബർ 27ന് രാത്രി 10.30 ഇ.കെ.സാബുവി​െൻറ നേതൃത്വത്തിെല െപാലീസ് സംഘമാണ് ഉദയകമാറിനെ കസ്റ്റഡിയിലെടുത്തത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story