Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 8:37 PM IST Updated On
date_range 23 Jun 2017 8:37 PM ISTക്വാറി: ചട്ടഭേദഗതി ചർച്ചക്കുശേഷം മതി ^ചെന്നിത്തല
text_fieldsbookmark_border
ക്വാറി: ചട്ടഭേദഗതി ചർച്ചക്കുശേഷം മതി -ചെന്നിത്തല തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളില്‍നിന്ന് ക്വാറികളുടെ ദൂരപരിധി 100 മീറ്ററില്‍നിന്ന് 50 മീറ്ററായി കുറച്ച് ചട്ടം ഭേദഗതിചെയ്യാനുള്ള മന്ത്രിസഭ തീരുമാനം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ് പുതിയ തീരുമാനം. ജനവാസകേന്ദ്രങ്ങളുടെ തൊട്ടടുത്ത് പാറഖനനം നടക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതിരിക്കുന്നത് ശരിയല്ല. അത് പരിസ്ഥിതിക്കുണ്ടാക്കുന്ന നാശവും കണക്കിെലടുക്കണം. അതേസമയം നിർമാണപ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകാനും പാടില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പുതിയ സാമഗ്രികള്‍ ലോകത്തിെൻറ പലഭാഗത്തും പ്രചാരത്തില്‍ വരുന്നുണ്ട്. കേരളത്തില്‍ അവയും പരീക്ഷിക്കേണ്ടതാണ്. ഇരുമ്പുരുക്ക് വ്യവസായത്തിെൻറ ഉപോൽപന്നമായി ലഭിക്കുന്ന ൈഫ്ല ആഷ് പലഭാഗങ്ങളിലും നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഉദാഹരണമാണ്. ഇത് പോലുള്ള പരീക്ഷണങ്ങള്‍ പ്രോത്സാഹിക്കപ്പെടണം. അനിയന്ത്രിതമായ പാറഖനനം നിയന്ത്രിക്കപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story