Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 1:51 PM IST Updated On
date_range 21 Jun 2017 1:51 PM ISTബസിൽ കടത്താൻ ശ്രമിച്ച ഒരു കിലോ കഞ്ചാവ് പിടികൂടി
text_fieldsbookmark_border
പാറശ്ശാല: തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് ബസില്‍ കടത്തുവാന്‍ ശ്രമിച്ച ഒരു കിലോ കഞ്ചാവ് അമരവിള ചെക്‌പോസ്റ്റിൽ എക്‌സൈസ് അധികൃതര്‍ പിടികൂടി. തിരുവനന്തപുരം ചാല കൊത്തുവാള്‍ തെരുവില്‍ അമ്മന്‍കോവിലിന് സമീപം മണികണ്ഠനാണ് (52) പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ നാഗര്‍കോവിലില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോർപറേഷന്‍ ബസില്‍ യാത്ര ചെയ്യവേയാണ് കഞ്ചാവ് പിടികൂടിയത്. കൈവശം െവച്ചിരുന്ന പ്ലാസ്റ്റിക് കവറില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍നിന്ന് വാങ്ങി തിരുവനന്തപുരത്ത് ചില്ലറ വിൽപനക്കായി കൊണ്ടുവരുകയായിരുെന്നന്ന് മണികണ്ഠന്‍ പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തിെൻറ നേതൃത്വത്തില്‍ പ്രിവൻറിവ് ഇന്‍സ്‌പെക്ടര്‍മാരായ ജസ്റ്റിന്‍രാജ്, ബിജു, സി.ഇ.ഒമാരായ ഉല്ലാസ്, അരുണ്‍, ബിജു, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story