Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 1:49 PM IST Updated On
date_range 21 Jun 2017 1:49 PM ISTമെഡിക്കൽ പ്രവേശനം 'നീറ്റ്' അടിസ്ഥാനത്തിൽ
text_fieldsbookmark_border
തിരുവനന്തപുരം: 2017-18 അധ്യയന വർഷം കേരളത്തിലെ എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ മെഡിക്കൽ, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് അനുബന്ധ കോഴ്സുകളിലേക്ക് സി.ബി.എസ്.ഇ നടത്തിയ 'നീറ്റ്'പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയതും പ്രവേശന പരീക്ഷാ കമീഷണർക്ക് അപേക്ഷകൾ സമർപ്പിച്ചതുമായവരെ ഉൾപ്പെടുത്തി സംസ്ഥാന റാങ്ക് ലിസ്റ്റ് കമീഷണർ പ്രസിദ്ധീകരിക്കും. KEAM -2017 േപ്രാസ്പെക്ടസ് േക്ലാസ് 6.1 പ്രകാരമുള്ള നേറ്റിവിറ്റി നിബന്ധനകൾ പാലിക്കുന്നവരെ മാത്രമേ എം.ബി.ബി.എസ്/ ബി.ഡി.എസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തൂ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെ എം.ബി.ബി.എസ് / ബി.ഡി.എസ് സർക്കാർ സീറ്റുകളിലേക്ക് അലോട്ട്മെൻറിന് പരിഗണിക്കും. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ / ഡെൻറൽ കോളജുകളിലെ എൻ.ആർ.െഎ േക്വാട്ട സീറ്റുകളിേലക്കുള്ള വിദ്യാർഥികളുടെ രേഖകൾ പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കേണ്ടതും അലോട്ട്മെൻറിന് മുമ്പ് നേരിൽ ഹാജരാക്കേണ്ടതുമാണ്. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ / ഡെൻറൽ കോളജുകളിലെ ന്യൂനപക്ഷ േക്വാട്ട സീറ്റുകളുടെ ലഭ്യത, ന്യൂനപക്ഷ സമുദായം, സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ/ രേഖകൾ സംബന്ധിച്ച വിവരം പിന്നീട് പ്രസിദ്ധീകരിക്കും. മൈനോറിറ്റി േക്വാട്ട/എൻ.ആർ.െഎ േക്വാട്ട അവകാശം തെളിയിക്കാനുള്ള രേഖകളുടെ അഭാവത്തിൽ പ്രസ്തുത കാറ്റഗറി ലിസ്റ്റുകളിൽ ഉൾപ്പെടുത്തുകയോ ഇൗ വിഭാഗത്തിൽ അലോട്ട്മെൻറിനായി പരിഗണിക്കുകയോ ഇല്ല. ഹെൽപ് ലൈൻ നമ്പർ: 0471 2339101,102,103,104.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story