ചെന്നിത്തല തിരുവനന്തപുരം ജനറൽ ആശുപത്രി സന്ദർശിച്ചു

08:16 AM
19/06/2017
തിരുവനന്തപുരം: പനി നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനറൽ ആശുപത്രി സന്ദർശിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സന്ദർശനം. അദ്ദേഹത്തോടൊപ്പം എം.എ ല്‍.എമാരായ കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍, എം. വിന്‍സ​െൻറ്, കെ.എസ്. ശബരീനാഥൻ എന്നിവരും ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, ദലിത് കോണ്‍ഗ്രസ് പ്രസിഡൻറ് കെ. വിദ്യാധരന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബി.എസ്. ഷിജു എന്നിവരുമുണ്ടായിരുന്നു.
COMMENTS