Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 1:38 PM IST Updated On
date_range 19 Jun 2017 1:38 PM ISTനാടും നഗരവും പെരുന്നാള്‍ തിരക്കിലേക്ക്
text_fieldsbookmark_border
വള്ളക്കടവ്: റമദാന്‍ അവസാനപത്തിലേക്ക് കടന്നതോടെ പെരുന്നാൾ ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് വർണംപകര്‍ന്ന് വിപണി ഒരുങ്ങി. പെരുന്നാളിന് തൊട്ട് മുെമ്പത്തിയ അവധിദിവസമായ ഞായാറാഴ്ച പ്രധാന മാര്‍ക്കറ്റായ ചാലക്കമ്പോളവും നഗരത്തിെൻറ വിവിധഭാഗങ്ങളിലെ തുണിക്കടകളും തിരക്കിലമര്‍ന്നു. വിശേഷദിവസങ്ങളില്‍ ചാലക്കമ്പോളത്തെയും തലസ്ഥാനനഗരത്തെയും ആശ്രയിച്ചാല്‍ മതിയെന്ന പൊതുജനധാരണ ഇന്നും നിലനില്‍ക്കുന്നത് കാരണം ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് നിരവധിപേരാണ് കടകളിലെത്തിയത്. സ്കൂള്‍ തുറക്കലും പെരുന്നാളും ഒരുമാസമെത്തിയത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ അല്‍പമൊന്ന് ഉലെച്ചങ്കിലും പെരുന്നാള്‍ വിപണിയെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പെരുന്നാള്‍ കോടിയെടുക്കാനായി എത്തുന്നവരുടെ വന്‍തിരക്കാണ് തുണിക്കടകളില്‍. റമദാന്‍ പ്രമാണിച്ച് പ്രത്യേക വിലക്കിഴിവും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. വന്‍തിരക്കാണ് കിഴക്കേകോട്ട, ചാല, ഓവര്‍ബ്രിഡ്ജ്, പാളയം തുടങ്ങി നഗരഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. പഴം വിപണിയിലും കച്ചവടം പൊടിപൊടിക്കുകയാണ്. വിവിധരാജ്യങ്ങളില്‍നിന്നുള്ള പലതരം പഴങ്ങളുമായി കച്ചവടസ്ഥാപനങ്ങളും വഴിവാണിഭക്കാരും തെരുവോരങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. പൂന്തുറ എസ്.എം ലോക്ക്, വള്ളക്കടവ് ഭാഗങ്ങളിലാണ് നോമ്പ് തുറ വിഭവങ്ങളുടെ വ്യാപാരം പൊടിപൊടിക്കുന്നത്. മലബാര്‍ രുചിവൈവിധ്യങ്ങളുമായി ഭക്ഷണശാലകള്‍ നഗരത്തിെൻറ വിവിധഭാഗങ്ങളില്‍ നിറഞ്ഞതോടെ കുടുംബത്തോടെ പലരും ഇത്തരം ഭക്ഷണശാലകളില്‍ നോമ്പ് തുറക്കാന്‍ എത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story