Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 1:31 PM IST Updated On
date_range 19 Jun 2017 1:31 PM ISTജാസ്മിെൻറ കളിചിരികൾ വീണ്ടെടുക്കാൻ നിങ്ങളുടെ സഹായം വേണം
text_fieldsbookmark_border
ചവറ: ജാസ്മിെൻറ കളി ചിരികളെ തട്ടിയെടുത്ത വിധിക്ക് മുന്നിൽ പകച്ച് നിൽക്കുകയാണ് പന്മന ചിറ്റൂർ വയലിത്തറ വീട്ടിൽ ഷുക്കൂറും കുടുംബവും. മൂന്നു മക്കളും ഭാര്യയുമായി ഉള്ളതുകൊണ്ട് സന്തോഷത്തോടെ കഴിഞ്ഞ ഷുക്കൂറിെൻറ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ എത്തിയ മാരകരോഗം ഏഴാംക്ലാസുകാരിയായ മകൾ ജാസ്മിനെ (11) പിടികൂടുകയായിരുന്നു. രക്തകണങ്ങളുടെ സ്ഥിരമായ അപര്യാപ്തതക്കിടയാക്കുന്ന പാൻസിറ്റോപീനിയ എന്ന ഗുരുതരരോഗമാണ് ജാസ്മിനെ ബാധിച്ചതെന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപ്രതിയിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മകളുടെ ജീവൻ തിരിച്ചു പിടിക്കാൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി. സി. എം. എസ് വെല്ലൂർ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് പക്ഷേ, ലക്ഷങ്ങൾ വേണം. മകളുടെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ കരുണയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് അബ്ദുൽ ഷുക്കൂറും ഭാര്യ ഷെഹീനാ ബീവിയും. പന്മന ചിറ്റൂർ യു.പി സ്കൂളിലെ വിദ്യാർഥിനിയാണ് പഠനത്തിൽ മിടുക്കിയായ ജാസ്മിൻ. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 20 ലക്ഷം രൂപയാണ് വേണ്ടത്. കൂലിപ്പണിക്കാരനായ ഷുക്കൂറിെൻറ തുച്ഛമായ വരുമാനമാണ് നെറ്റിയാട്ട് ജങ്ഷന് സമീപം വാടകക്ക് താമസിക്കുന്ന ഈ നിർധന കുടുംബത്തിനുള്ളത്. ദൈനംദിന ചെലവുകൾ നടത്താൻതന്നെ പ്രയാസപ്പെടുന്നതിനിടയിലാണ് സങ്കൽപ്പിക്കാൻ പോലുമാകാത്ത ഭീമമായ തുക ചികിത്സക്കായി കണ്ടെത്തേണ്ടി വന്നിരിക്കുന്നത്. രണ്ട് മാസമായി തുടരുന്ന ചികിത്സക്കുതന്നെ നെല്ലാരു തുക ചെലവായിട്ടുണ്ട്. ജാസ്മിെൻറ ചികിത്സക്കാവശ്യമായ തുക കണ്ടെത്താൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശാലിനി ചെയർമാനായും നെറ്റിയാട്ട് റാഫി കൺവീനറായും സഹായ സമിതി രൂപവത്കരിക്കുകയും ഫെഡറൽ ബാങ്ക് ചവറ ശാഖയിൽ അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. സുമനസ്സുകളുടെ സഹായം ഈ കുരുന്നിെൻറ ജീവരക്ഷക്കെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും. അക്കൗണ്ട് നമ്പർ: 114301 004360 19, IFSC Code No. FDRL0001143 ഫോൺ: 9446184943, 9895170796, 9446321937, 9895206121.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story