Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 1:42 PM IST Updated On
date_range 18 Jun 2017 1:42 PM ISTഇതരസംസ്ഥാന തൊഴിലാളികൾ: അവകാശസംരക്ഷണത്തിന് എല്ലാ ജില്ലയിലും ഫെസിലിറ്റേഷൻ സെൻററുകൾ
text_fieldsbookmark_border
തിരുവനന്തപുരം: ഇതരസംസ്ഥാനക്കാരുടെ അവകാശസംരക്ഷണവും തൊഴിൽസുരക്ഷയും ലക്ഷ്യമിട്ട് തൊഴിൽവകുപ്പ് എല്ലാ ജില്ലയിലും ഫെസിലിറ്റേഷൻ സെൻററുകൾ തുടങ്ങുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (െഎ.എൽ.ഒ) സഹകരണത്തോടെ ആരംഭിക്കുന്ന ഇൗ സഹായകേന്ദ്രങ്ങൾ പ്രാഥമികഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സ്ഥാപിക്കുക. സാധ്യമാകുന്ന സെൻററുകളിലെല്ലാം ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരെതന്നെ ജീവനക്കാരായി നിയോഗിക്കാനാണ് ലേബർ കമീഷണറേറ്റിെൻറ തീരുമാനം. ഇതരസംസ്ഥാനക്കാർക്ക് നിയമപരവും തൊഴിൽപരവുമായ എല്ലാ മാർഗനിർദേശങ്ങളും ഇൗ സെൻററുകളിൽനിന്ന് ലഭ്യമാക്കും. തൊഴിൽവകുപ്പിെൻറ ജില്ല ഒാഫിസുകൾക്ക് അനുബന്ധമായാണ് ഇത്തരം സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുക. രണ്ട് ജീവനക്കാരുണ്ടാകും. ജനപ്രതിനിധികളെയും ട്രേഡ് യൂനിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തി ജില്ലകളിൽ പ്രത്യേക കമ്മിറ്റിയും രൂപവത്കരിക്കും. കുടിയേറ്റ തൊഴിലാളികെളക്കുറിച്ച് തൊഴിൽവകുപ്പിെൻറ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും വിവിധ എൻ.ജി.ഒകളുടെയും സഹകരണത്തോടെ രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്ത് ഏകദിന ശിൽപശാല നടന്നിരുന്നു. ഇതിലുയർന്ന നിർദേശങ്ങളുടെ ചുവടുപിടിച്ചാണ് ആദ്യപടിയെന്ന നിലയിൽ ഫെസിലിറ്റേഷൻ സെൻററുകൾ ആരംഭിക്കുന്നത്. നേരത്തേ റെയിൽവേ സ്റ്റേഷനുകൾക്ക് അനുബന്ധമായി ഹെൽപ് കൗണ്ടറുകൾ തുറന്നിരുന്നെങ്കിലും കാര്യക്ഷമമല്ലാതായതോടെ പൂട്ടിപ്പോയി. ഇതരസംസ്ഥാനക്കാരുടെ രജിസ്ട്രേഷനായി പൊലീസിെൻറ സഹകരണത്തോടെ തുടങ്ങിയ പദ്ധതിയും പാതിവഴിയിൽ പാളി. ബോധവത്കരണത്തിനായി ഹിന്ദിയടക്കമുള്ള ഭാഷകളിൽ കോടികൾ ചെലവഴിച്ച് ലഘുലേഖകളും മറ്റും അച്ചടിച്ചിരുന്നുവെങ്കിലും ഇവയെല്ലാം പലയിടങ്ങളിലും കെട്ടിക്കിടക്കുകയാണ്. ഏറ്റവും ഒടുവിൽ ആവാസ് എന്ന പേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇടതുസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. മുൻ സംരംഭങ്ങൾക്കുണ്ടായ അനുഭവം ആവർത്തിക്കാതിരിക്കാൻ ആവാസ് രജിസ്ട്രേഷൻ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് ഫെസിലിലേറ്റഷൻ സെൻററുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനോടകം 10 സെൻററുകളുടെ പ്രപ്പോസലുകളും തയാറാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story