Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനിത കമീഷൻ അദാലത്​:​...

വനിത കമീഷൻ അദാലത്​:​ പിഞ്ചുകുഞ്ഞിെൻറ ചുംബനത്തിൽ ഹൃദയമലിഞ്ഞു; ഇനി പിരിയേണ്ടെന്ന് ദമ്പതികൾ

text_fields
bookmark_border
തിരുവനന്തപുരം: പിഞ്ചുകുഞ്ഞി​െൻറ ചുടുചുംബനം വേർപിരിയാനെത്തിയ ദമ്പതികളെ വീണ്ടും കണ്ണിച്ചേർത്തു. മദ്യപാനം ഇനി ഇല്ലെന്ന യുവാവി​െൻറ വാക്കുകളിൽ വേദനകൾ മറന്ന് ഒന്നിക്കാമെന്ന് സമ്മതിച്ച് യുവതിയും. ഇതിന് വേദിയായത് വനിത കമീഷൻ സംഘടിപ്പിച്ച മെഗാ അദാലത്. തൈക്കാട് െറസ്റ്റ്ഹൗസിൽ ചെയർപേഴ്സൺ എം.സി. ജോസഫൈ​െൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന അദാലത്തിൽ ഇരുനൂറിലേറെ പരാതികളാണ് പരിഗണിച്ചത്. ചെയർപേഴ്സനായി എം.സി. ജോസഫൈൻ ചുമതലയേറ്റ ശേഷം സംഘടിപ്പിച്ച ആദ്യ അദാലത്തായിരുന്നു. മദ്യപാനിയായ ഭർത്താവുമൊത്ത് ഇനി ജീവിതമില്ലെന്ന വാശിയിലായിരുന്നു യുവതി. മർദനം സഹിക്കാനാവില്ല. മദ്യപാനത്തി​െൻറ പേരിൽ ഭാര്യയുടെ ബന്ധുക്കൾ, തന്നെ അകറ്റിയതാണെന്ന് യുവാവും. അദാലത്തിനിടെ കുഞ്ഞു നൽകിയ സ്നേഹചുംബനം മതിയായിരുന്നു യുവാവിന് തെറ്റുകളുടെ കാഠിന്യമറിയാൻ. ഇനി മദ്യപിക്കില്ലെന്നും ഒപ്പം ജീവിക്കണമെന്നും ആഗ്രഹം അറിയിച്ചു. മദ്യപാനം നിർത്തുമെന്ന് ഉറപ്പുണ്ടെങ്കിൽ ഒരുമിക്കാമെന്ന് യുവതി സമ്മതിച്ചതോടെ അവരുടെ ജീവിതത്തിൽ ഇനി സന്തോഷത്തി​െൻറ ലഹരി. ഇരുവർക്കും കമീഷൻ കൗൺസലിങ്ങും നൽകും. പിണങ്ങിക്കഴിയുന്ന ദമ്പതികൾ മക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നതും ഗൾഫിൽ ജോലിക്കുപോയ ശേഷം പലകാരണങ്ങളാൽ കുടുംബബന്ധം തുടരാത്തതുമായ പരാതികളും പരിഗണനക്കെത്തി. 50 കഴിഞ്ഞ പിതാവ് മാതാവിനെ ഉപേക്ഷിച്ച് മറ്റൊരുസ്ത്രീയെ വിവാഹം ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ രോഷമുയർത്തി രണ്ടു പെൺകുട്ടികൾ കമീഷന് മുന്നിലെത്തി. കാൽനൂറ്റാണ്ടിലേറെ ഒരുമിച്ച് ജീവിച്ച രണ്ടു ദമ്പതികളാണ് വേർപിരിയലി‍​െൻറ വഴിതേടി അദാലത്തിലെത്തിയത്. ഇരുവരെയും കൂട്ടിയോജിപ്പിക്കാമെന്ന പ്രതീക്ഷയിൽ കൗൺസലിങ്ങിന് എത്താൻ കമീഷൻ നിർദേശിച്ചു. തപാൽ വഴി വിവാഹമോചനമയച്ച അർധസൈനികനെതിരെയായിരുന്നു ഒരുപരാതി. സിറ്റിങ്ങിന് ഹാജരാകാത്ത യുവാവിനെതിരെ അദ്ദേഹത്തി​െൻറ മേധാവി വഴി വിശദീകരണം തേടും. ചാനൽ ജീവനക്കാരികളായ രണ്ടുപേരും തൊഴിലിടത്തെ പീഡന പരാതിയുമായി കമീഷന് മുന്നിലെത്തിയിരുന്നു. ചെള്ളിയാഴ്ച നടന്ന അദാലത്തിൽ 91 കേസുകളിൽ തീർപ്പുകൽപിച്ചു. ഏഴു കേസുകളിൽ വിവിധ വകുപ്പുകളിൽനിന്ന് റിപ്പോർട്ട് തേടി. ഒമ്പത് കേസുകളിൽ കൗൺസലിങ് നടത്തും. 96 കേസുകൾ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും. ചെയർപേഴ്സൺ എം.സി. ജോസഫൈനെ കൂടാതെ കമീഷൻ അംഗങ്ങളായ ഡോ. ലിസിജോസ്, അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ്. താര, ഡയറക്ടർ വി.യു. കുര്യാക്കോസ് എന്നിവരും അദാലത്തിൽ കേസുകൾ പരിഗണിച്ചു. അനാഥരുടെ പുനരധിവാസ മാർഗങ്ങൾ കണ്ടെത്തണം -എം.സി. ജോസഫൈൻ തിരുവനന്തപുരം: വിവാഹമോചന കേസുകളിലും മറ്റും പെട്ട് അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ പുനരധിവാസം ഉറപ്പാക്കാൻ മാർഗം കണ്ടെത്തണമെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. തീർപ്പാക്കിയ കേസുകളിൽ ഉൾപ്പെടെ ദമ്പതികളുടെ തുടർജീവിതത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അധ്യക്ഷ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവാഹമോചനക്കേസുകൾ ഏറിവരുന്ന സാഹചര്യത്തിൽ ഇതി​െൻറ സാമൂഹിക സാമ്പത്തിക വശങ്ങൾ പഠിക്കണം. അനാഥക്കുഞ്ഞുങ്ങളെ അവരുടെ സാഹചര്യങ്ങളിൽ പുരധിവസിപ്പിക്കാനും മാർഗം കണ്ടെത്തണം. ഇക്കാര്യങ്ങളിൽ ശക്തമായ ബോധവത്കരണ ശ്രമങ്ങൾക്ക് വനിത കമീഷൻ തുടക്കം കുറിക്കുമെന്നും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story