Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 1:42 PM IST Updated On
date_range 17 Jun 2017 1:42 PM ISTകൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പിറകുവശം മാലിന്യക്കൂമ്പാരം
text_fieldsbookmark_border
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പിറകുവശത്തെ ഓടയിൽ മാലിന്യക്കൂമ്പാരം. മാലിന്യം തള്ളുന്നവരുടെ ഫോട്ടോ സഹിതം കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന നഗരസഭയുടെ മുന്നറിയിപ്പ് ബോർഡ് നോക്കുകുത്തിയാക്കിയാണ് വൻ തോതിൽ തള്ളുന്നത്. ഓടയിലൂടെയുള്ള ജലം ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയത്താണ് നഗര മധ്യത്തിൽ മാലിന്യം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നത്. കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗമായതിനാൽ ബസിെൻറ മറപറ്റി എപ്പോൾ വേണമെങ്കിലും മാലിന്യം തള്ളാൻസൗകര്യമാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശുചീകരണ തൊഴിലാളികളും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. പൊലീസും മറ്റു ബന്ധപ്പെട്ട അധികാരികളും ഇവിടം ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story