Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 2:08 PM IST Updated On
date_range 14 Jun 2017 2:08 PM ISTമികവിന് അവാർഡും, രക്ഷാകർത്താക്കൾക്ക് വിജയവൃക്ഷവുമായി സദ്ഗമയ
text_fieldsbookmark_border
ചവറ: വിദ്യാഭ്യാസ രംഗത്ത് 100 ശതമാനം വിജയം നേടിയ മിടുക്കർക്ക് സാക്ഷ്യപത്രം നൽകിയപ്പോൾ ആ വിജയത്തിന് തണലേകിയ രക്ഷാകർത്താക്കൾക്ക് 'വിജയ വൃക്ഷം' വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ 69 കുട്ടികൾക്കാണ് പന്മന ഗ്രാമപഞ്ചായത്ത് ഭരണ സമിതി 'സദ്ഗമയ 2017' എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. അവാർഡ് ഏറ്റുവാങ്ങാൻ വിജയികൾക്കൊപ്പം വേദിയിലേക്ക് രക്ഷാകർത്താക്കളെ ക്ഷണിച്ചാണ് 'വിജയ വൃക്ഷം' എന്ന വൃക്ഷത്തൈകൾ കൈമാറിയത്. തായമ്പക കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തെ മികവിനൊപ്പം പ്രകൃതിയെയും അറിഞ്ഞു വേണം പുതുതലമുറ മുന്നോട്ട് വരേണ്ടതെന്ന് മട്ടന്നൂർ പറഞ്ഞു. സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൺ ചിന്ത െജറോം, കെ.എം.എം.എൽ വെൽെഫയർ മാനേജർ അനിൽ മുഹമ്മദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശാലിനി അധ്യക്ഷതവഹിച്ചു. ഇഞ്ചക്കാട് ബാലചന്ദ്രൻ കവിതാലാപനം നടത്തി. ജെ. അനിൽ, ഹസീന, രാകേഷ് നിർമൽ, റജീലത്ത്, ഡോ. ആഷിമ, ഷീജുമോൾ, ഉമാദേവി, സജിത് രഞ്ച്, അഹമ്മദ് മൻസൂർ, നാസിമുദ്ദീൻ, വരവിള നിസാർ, ഷഹുബാനത്ത്, കുൽസം ബീവി, നിഷ വാഹിദ്, അനിൽ ഭരതൻ, ആർ. രവി, പഞ്ചായത്ത് സെക്രട്ടറി അഷറഫ് ഖാൻ, ജിനചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story