Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 2:00 PM IST Updated On
date_range 14 Jun 2017 2:00 PM ISTകേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കും ^മന്ത്രി
text_fieldsbookmark_border
കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കും -മന്ത്രി തിരുവനന്തപുരം: കേരളത്തെ വിശപ്പുരഹിതവും പോഷകാഹാരക്കുറവില്ലാത്തതുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുൈനറ്റഡ് നാഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ച് സമഗ്രപദ്ധതി ആവിഷ്കരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇത് സംബന്ധിച്ച് യു.എന്‍ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് യുൈനറ്റഡ് നാഷന്‍സ് ഫുഡ് പ്രോഗ്രാം (UNWFP), സാമൂഹിക നീതി വകുപ്പ്, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പദ്ധതി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു. യു.എന്നിെൻറ സുസ്ഥിര വികസന ലക്ഷ്യം-രണ്ട് പ്രകാരം പട്ടിണിയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് യുനൈറ്റഡ് നാഷന്‍സ് വേൾഡ് ഫുഡ് പ്രോഗ്രാമിെൻറ കണ്‍ട്രി ഡയറക്ടര്‍ ഡോ. ഹമീദ് നൂറു, ഡെപ്യൂട്ടി കണ്‍ട്രി ഡയറക്ടര്‍ ജാന്‍ ഡെല്‍ബറെ എന്നിവരുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. സംസ്ഥാനത്തെ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിച്ച് വിളര്‍ച്ച രോഗത്തെ പ്രതിരോധിക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുപരിയായി സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ മുന്നോട്ടുവെക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളിലെ കൈ സ്വാധീനക്കുറവിന് പരിഹാരം: നിഷിെൻറ ഓൺലൈൻ സെമിനാർ 17ന് തിരുവനന്തപുരം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) 'കുട്ടികളിൽ കാണുന്ന കൈ സ്വാധീനക്കുറവ് : ഫിസിയോതെറപ്പിയുടെയും ഒക്കുപേഷണൽ തെറപ്പിയുടെയും പ്രാധാന്യം' എന്ന വിഷയത്തിൽ ഓൺലൈൻ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. സാമൂഹികനീതി ഡയറക്ടറേറ്റിെൻറ സഹകരണത്തോടെ ഇൗമാസം 17ന് 10.30 മുതൽ ഒരുമണി വരെ നിഷ് കാമ്പസിൽ നടക്കുന്ന സെമിനാറിന് എം.ടി. ഷൈനി (ഫിസിയോതെറപ്പിസ്റ്റ്, നിഷ്), നീതു തമ്പി (ഒക്കുപേഷണൽ തെറപ്പിസ്റ്റ്, നിഷ്) എന്നിവർ നേതൃത്വം നൽകും. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് 0471 3066658 എന്ന നമ്പറിൽ നിഷിൽ നേരിട്ട് വിളിച്ച് രജിസ്റ്റർ ചെയ്യാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story