Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 2:18 PM IST Updated On
date_range 13 Jun 2017 2:18 PM ISTprayar
text_fieldsbookmark_border
േനാമ്പിനെക്കുറിച്ചറിഞ്ഞത് ഏഴു വയസ്സുകാരെൻറ കൗതുകത്തിൽനിന്ന് റമദാൻ എന്ന് കേൾക്കുേമ്പാൾ ബാല്യകാലത്തെ ഒാർമകളാണ് മനസ്സിലേക്ക് ആദ്യെമത്തുന്നത്. അമ്മ അധ്യാപികയായിരുന്നു. സ്കൂളിനടുത്ത് തന്നെയായിരുന്നു വീടും. സ്കൂളിൽ ദൂരെനിന്ന് സൈക്കിളിൽ വരുന്ന മുഹമ്മദ് കുഞ്ഞെന്ന അറബി മുൻഷി ഉണ്ടായിരുന്നു. അദ്ദേഹം ദിവസവും ചോറ് കൊണ്ടുവരും. ഞങ്ങളുടെ വീട്ടിലെത്തിയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. പെെട്ടന്നൊരു ദിവസം ഇനി ഒരുമാസത്തേക്ക് ഭക്ഷണം കഴിക്കാൻ ഇങ്ങോട്ട് വരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും കഴിക്കാതെ പകൽ മുഴുവനും കഴിയുക എന്നത് ഏഴുവയസ്സുകാരനെ സംബന്ധിച്ചിടത്തോളം മഹാദ്ഭുതമായിരുന്നു. നോമ്പിെനയും അതിെൻറ മഹത്വത്തെയും കുറിച്ച് അദ്ദേഹം പറഞ്ഞുതന്നു. അദ്ദേഹത്തിൽനിന്ന് ഫാത്തിഹ പഠിക്കുകയും ചെയ്തു. അന്ന് പെരുന്നാൾ ആയാൽ അയലത്തെ വീടുകളിൽനിന്ന് വിഭവസമൃദ്ധമായ ഭക്ഷണം എത്തിക്കുമായിരുന്നു. നാടിെൻറതന്നെ സഹകരണത്തിെൻറയും സമത്വത്തിെൻറയും അടയാളമായിരുന്നു ഒാണവും പെരുന്നാളും. ഇസ്ലാമിൽ വിശ്വാസ്യതക്ക് ഏറെ പ്രാധാന്യമുണ്ട്. ഇതിന് ഉദാഹരണമാണ് വാവര് സ്വാമിയും അയ്യപ്പനും തമ്മിലെ സൗഹൃദം. ഇഫ്ത്താർ സംഗമങ്ങളിൽ പെങ്കടുക്കാറുണ്ട്. മതത്തിന് അപ്പുറത്തേക്കുള്ള സഹൃദത്തിന് ഉപകരിക്കുന്നതാണ് ഇത്തരം സംഗമങ്ങൾ. സകാതിനും വലിയ പ്രാധാന്യമുള്ള മാസമാണിത്. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്നുള്ള ഖുർആൻ ദർശനത്തിെൻറ പിന്തുടർച്ചയാണ് സകാത്. നോമ്പ് പ്രാർഥനാ സാഹചര്യം മാത്രമല്ല. അത് ആരോഗ്യപരമായ ജീവിതനിഷ്ഠയായി കാണേണ്ടതാണ്. പ്രതികൂല സാഹചര്യങ്ങളെയും പ്രതിസന്ധികളെയും പരിരക്ഷിക്കുന്ന ആയുധമാണ് നോമ്പ്. പ്രയാർ ഗോപാലകൃഷ്ണൻ തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡൻറ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story