Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 2:15 PM IST Updated On
date_range 13 Jun 2017 2:15 PM ISTപൊതു ഇടങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയാൽ പിടിവീഴും
text_fieldsbookmark_border
കൊല്ലം: വീടുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ലോഡ്ജുകളിലെയുമൊക്കെ കക്കൂസ് മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നവരെ പിടികൂടാൻ സിറ്റി, റൂറൽ ജില്ലകളിൽ പൊലീസ് പ്രത്യേക ടീമിനെ നിയോഗിച്ചു. അടുത്തിടെ ഇരുട്ടിെൻറ മറവിൽ ജനവാസേകന്ദ്രങ്ങളിലും തോടുകളിലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലുമൊക്കെ ടാങ്കർ ലോറികളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇത് സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമായിട്ടുണ്ട്. ഇതേക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. ഗ്രാമപ്രദേശങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കും. നഗരത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. രാത്രിയിൽ സംശയം തോന്നുന്ന വാഹനങ്ങൾ പരിശോധിക്കും. മാനദണ്ഡങ്ങൾ പാലിക്കാതെ കക്കൂസ് മാലിന്യം ടാങ്കറുകളിൽ കൊണ്ടുപോയി കുഴിച്ചിടാൻ കൂട്ടുനിൽക്കുന്നവർക്കെതിരെ േകസെടുക്കും തുടങ്ങിയവയാണ് നടപടി. ആളൊഴിഞ്ഞ സഥലങ്ങൾ, കായൽ, തോട് എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം കൊട്ടാരക്കരയിൽ മാലിന്യവുമായി പിടികൂടിയ വാഹനത്തിെൻറ െഡ്രെവർ ഉൾപ്പെടെയുള്ളവർക്കെതിരെ േകസെടുത്തിരുന്നു. രാത്രിയിൽ പാതയോരങ്ങളിലും ഒഴിഞ്ഞ സഥലങ്ങളിലും ഒതുക്കിയിട്ടിക്കുന്ന ടാങ്കർലോറികൾ കർശനമായി പരിേശാധിക്കണമെന്ന് പൊലീസ് സേനയിലെ താഴെ തട്ടിലേക്ക് നിർദേശം നൽകിയിട്ടുണ്ട്. പാതയോരത്തും മറ്റ് പൊതുസ്ഥലങ്ങളിൽ തള്ളുന്നവരെ പിടികൂടാൻ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഞായറാഴ്ച രാത്രി ദേശീയപാതയിൽ മാലിന്യം തള്ളിയ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവർക്കെതിരെ േകസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. അറവു മാലിന്യവും വ്യാപകമായി നിരത്തുകളിൽ തള്ളുന്നുണ്ട്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമുള്ള അറവുശാലകൾക്ക് മാത്രമേ ലൈസൻസ് നൽകൂവെന്ന് അധികൃതർ ആവർത്തിക്കുേമ്പാഴാണ് പാതയോരങ്ങൾ മാലിന്യകേന്ദ്രമാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story