Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 2:14 PM IST Updated On
date_range 13 Jun 2017 2:14 PM ISTേട്രാളിങ് നിരോധനത്തിനൊരുങ്ങി തീരം
text_fieldsbookmark_border
കൊല്ലം: 14ന് അർധരാത്രി മുതൽ ജൂലൈ 31വരെയുള്ള ട്രോളിങ് നിരോധനത്തിെൻറ ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർണം. ഒാരോ ജില്ലയിലും ക്രമീകരണങ്ങൾ വിലയിരുത്താൻ കലക്ടർമാരുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. 4500 യന്ത്രവത്കൃത ബോട്ടുകളാണ് േട്രാളിങ് നിരോധനസമയത്ത് കരക്ക് കയറ്റുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ ഹാർബറിൽനിന്ന് മാറ്റാൻ തുടങ്ങി. നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവരെ പിടികൂടാനും ചെറുവള്ളങ്ങളിലും കട്ടമരങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്നവർ അപകടത്തിൽപെട്ടാൽ രക്ഷാപ്രവർത്തനം നടത്താനും ഒമ്പത് ജില്ലകളിലായി 17 ബോട്ടുകൾ ഫിഷറീസ് വകുപ്പ് വാടകക്കെടുത്തു. ഒരു ബോട്ടിന് പ്രതിദിന വാടക 3000 രൂപയാണ്. 100 ലൈഫ് ഗാർഡുമാരെ ട്രോളിങ് നിരോധന കാലത്തേക്ക് അധികമായി നിയമിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൂടുതലുള്ള ജില്ലകൾക്ക് കൂടുതൽ ബോട്ടുകളും അധികം ലൈഫ് ഗാർഡുമാരെയും അനുവദിച്ചിട്ടുണ്ട്. വിഴിഞ്ഞം, നീണ്ടകര, വൈപ്പിൻ, ബേപ്പൂർ, കണ്ണൂർ തുടങ്ങിയ ഫിഷറീസ് സ്റ്റേഷനുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തനത്തിന് ഒരുങ്ങി. ജില്ലതല കൺട്രോൾ റൂമുകൾ കലക്ടറേറ്റിലും പ്രവർത്തിക്കും. നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവെര പിടികൂടാൻ മറൈൻ പെട്രോളിങ്ങും ഉണ്ടാകും. കടൽ പ്രക്ഷുബ്ധമായതിനാൽ ഒാരോ ദിവസത്തെയും കാലാവസ്ഥ ബോട്ടിലെ വയർെലസ് സംവിധാനം വഴി മത്സ്യത്തൊഴിലാളികളെ അറിയിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. വയർലെസുകളുടെ ദൂരപരിധി കൂട്ടണമെന്ന ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല. പല ജില്ലകളിലും വയർലൻസ് സംവിധാനം പ്രവർത്തനക്ഷമവുമല്ല. ആവശ്യം ആവർത്തിക്കുേമ്പാൾ മൊബൈലിെൻറ പേരിലാണ് അധികൃതർ കൈമലർത്തുന്നത്. കടലിൽ മൊബൈൽ ഫോണുകളിൽ പലപ്പോഴും റെയിഞ്ച് കിട്ടാറുമില്ല. തീരദേശത്ത് ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തിൽ കടലിലെ കാലാവസ്ഥ സംബന്ധിച്ച് മൈക്ക് അനൗൺസ്മെൻറും നടത്തും. നേവി, േകാസ്റ്റ്ഗാർഡ്, മറൈൻ എൻഫോഴ്സ്െമൻറ്, കോസ്റ്റൽ പൊലീസ് എന്നിവെര എകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഫിഷറീസ് ഡയറക്ടർ 'മാധ്യമ'ത്തോട് പറഞ്ഞു. എൻഫോഴ്സ്മെൻറിന് ആവശ്യത്തിന് അംഗബലമില്ലാത്തതും പ്രശ്നമാണ്. ഇൗ സാഹചര്യം നേരിടാൻ കലക്ടർമാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആവശ്യത്തിന് പൊലീസുകാരെ അനുവദിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഷറീസ് വകുപ്പിന് കീഴിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി മൂന്ന് സ്പീഡ് ബോട്ടുകളാണുള്ളത്. ഇതിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിെല ബോട്ട് കട്ടപ്പുറത്താണ്. ആസിഫ് എ. പണയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story